തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ കൊടി തോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്തു. കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് തീരുമാനം. കോളേജ് പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്ന ചെഗുവേരയുടെ ചിത്രം പതിച്ചുള്ള കൊടിയും നീക്കം ചെയ്തു. ക്യാംപസിനകത്തെ എസ്എഫ്ഐയുടെ പോസ്റ്ററുകളും നീക്കിയിട്ടുണ്ട്. കോളേജ് കൗണ്‍സിലാണ് ഇവ നീക്കം ചെയ്യാനുള്ള തീരുമാനം എടുത്തത്. ക്യാംപസിനകത്തുള്ള എസ്എഫ്ഐയുടെ കൊടിമരം നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കൊടിമരം ഇതുവരെ നീക്കിയിട്ടില്ല.
Read Also: മതിലുചാടി ഓടി കെഎസ്യു പ്രവര്‍ത്തകര്‍; സെക്രട്ടറിയേറ്റിനുള്ളില്‍ നാടകീയ രംഗങ്ങള്‍
യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തിൽ സർക്കാർ അതിശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിൽ മേൽ മറ്റ് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് നല്ല കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കെഎസ്യു, എംഎസ്എഫ് പ്രതിഷേധം സെക്രട്ടറിയേറ്റ് പരിസരത്ത് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ക്യാംപസിനകത്ത് അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. സംഘർഷത്തിനിടെ കുത്തേറ്റ അഖിലിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 25 അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്.
Read Also: ശക്തമായ നടപടിയെടുത്തിട്ടുണ്ട്; ഇനിയും പ്രശ്നങ്ങളുണ്ടാക്കുന്നത് നന്നല്ല: പിണറായി വിജയന്
യൂണിവേഴ്സിറ്റി കോളേജിലെ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും സമാന രീതിയിലുള്ള പ്രതികരണം നടത്തിയിരുന്നു. സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും. ഉചിതമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് എല്ലാവര്ക്കും മനസിലായിട്ടുണ്ട്. യാതൊരു ലാഘവത്വവും പ്രതികള്‍ക്കെതിരായ നടപടികള്‍ ഉണ്ടാകില്ലെന്നും പിണറായി വിജയന് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് പറഞ്ഞത്.