scorecardresearch

സെര്‍വര്‍ തകരാര്‍: സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടുത്ത ഇന്നും നാളെയും അടച്ചിടും

ഈ മാസത്തെ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടി

ഈ മാസത്തെ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടി

author-image
WebDesk
New Update
Ration Shop, News

തിരുവനന്തപുരം: സെര്‍വറിലുണ്ടായ തകറാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നും നാളെയും കൂടി അടച്ചിടാന്‍ തീരുമാനമായി. തകരാര്‍ പരിഹരിക്കാനായി നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

Advertisment

ശനിയാഴ്ച (ഏപ്രില്‍ 29) റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ മാസത്തെ റേഷന്‍ വിതരണവും നീട്ടിയിട്ടുണ്ട്. മേയ് അഞ്ച് വരെ വിതരണം ഉണ്ടാകും. ആറാം തീയതിയായിരിക്കും മേയിലെ റേഷന്‍ വിതരണം ആരംഭിക്കുക.

സർവർ തകരാർ കാരണം ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനം പ്രവർത്തിക്കാതെ വന്നിരുന്നു. തുടര്‍ന്ന് ഇന്ന് അടിയന്തരമായി റേഷന്‍ കടകള്‍ അടയ്ക്കാനും നിര്‍ദേശമുണ്ടായി. വൈകുന്നേരം നടന്ന യോഗത്തിലാണ് രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടാന്‍ തീരുമാനിച്ചത്.

Ration Shop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: