തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത.
ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
26-04-2023: പത്തനംതിട്ട, എറണാകുളം.
27-04-2023: എറണാകുളം.
28-04-2023: വയനാട്.
29-04-2023: പാലക്കാട്.
30-04-2023: എറണാകുളം, ഇടുക്കി.
വേനല്‍ ചൂടി കഠിനമാകുന്ന പശ്ചാത്തലത്തിലാണ് ആശ്വാസമായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ പെയ്തത്. ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് 37 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരുന്നു. സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതലാണ് രേഖപ്പെട്ടുത്തിയത്.