scorecardresearch

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവിവര്‍മ അന്തരിച്ചു

കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു അന്ത്യം

കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു അന്ത്യം

author-image
WebDesk
New Update
Ravi Varma, Journalist, Obituary

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവിവര്‍മ (രബീന്ദ്രനാഥ്-60) അന്തരിച്ചു. ഹൃദയാഘാതം മൂലം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു അന്ത്യം.

Advertisment

നെഞ്ചുവേദനയെത്തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും വഴി ആരോഗ്യനില വഷളായി. ഇതോടെ കാക്കനാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും. തൃപ്പൂണിത്തുറ വടക്കേക്കോട്ട ലില്ലിഭവനില്‍ സഹോദരിക്കൊപ്പമായിരുന്നു താമസം.

ദേശാഭിമാനി, സദ്‌വാര്‍ത്ത, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍, ഓണ്‍ലൈന്‍ മാധ്യമമായ 'നവമലയാളി'യുടെ മുഖ്യ ചുമതല വഹിച്ചുവരികയായിരുന്നു.

Advertisment

കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും ബംഗാളി കൃതികളുടെ വിവര്‍ത്തകനുമായ പതേനായ രവിവര്‍മയുടെയും പരേതയായ ലില്ലി വര്‍മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഗീത, സംഗീത, വിജയഗീത.

Media Journalists Obituary

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: