/indian-express-malayalam/media/media_files/uploads/2019/09/Mani-C-Kappan-and-Balram.jpg)
കൊച്ചി: പാലാ നിയമസഭാ മണ്ഡലത്തില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും തൃത്താല എംഎല്‍എയുമായ വി.ടി.ബല്‍റാം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വോട്ടെണ്ണല്‍ തീരും മുന്‍പു കാപ്പനെ ബൽറാം അഭിനന്ദിച്ചത്.
Read Also: പാലയുടെ രണ്ടാം മാണി; വിജയം ഉറപ്പിച്ച് മാണി സി.കാപ്പൻ
സെല്‍ഫ് ട്രോളിലൂടെയാണ് ബല്‍റാം പോസ്റ്റിട്ടത്. "യുപിഎ ഘടകകക്ഷി എന്‍സിപിക്ക് പാലാ മണ്ഡലത്തില്‍ വിജയം. നിയുക്ത എംഎല്‍എ മാണി സി.കാപ്പന് അഭിനന്ദനം" ഇതാണ് ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചത്. 'തല്ക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ' എന്നും ബല്‍റാം ട്രോളി. സോണിയ ഗാന്ധിയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ഒന്നിച്ചിരിക്കുന്ന ചിത്രം സഹിതമാണ് ബല്‍റാം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്.
പാലായില്‍ ചരിത്ര വിജയമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന് സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടോം ജോസിനെയാണ് മാണി സി.കാപ്പന് പരാജയപ്പെടുത്തിയത്. 2,943 വോട്ടിന്റെ ഭൂരിപക്ഷമാണ് കാപ്പൻ നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us