Pala By Election Result 2019 Highlights: കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ എൻസിപിയുടെ ഇടതുപക്ഷ സ്ഥാനാർഥി മാണി സി.കാപ്പന് ജയം. കെ.എം.മാണിയുടെ പിൻഗാമിയെ കണ്ടെത്തുന്നതിന് നടന്ന തിരഞ്ഞെടുപ്പിൽ മറ്റൊരു മാണി ജയം സ്വന്തമാക്കി. 2943 വോട്ടുകൾക്ക് യുഡിഎഫിന്റെ ജോസ് ടോമിനെയാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മുന്നിട്ട് നിന്ന മാണി സി.കാപ്പന്റെ ലീഡ് അവസാന ഘട്ടത്തിൽ ചെറുതായി ഇടിഞ്ഞെങ്കിലും അന്തിമ വിജയം മാണി സി.കാപ്പനൊപ്പമായി.
വോട്ടുനില ഇങ്ങനെ
1. മാണി സി.കാപ്പൻ – 54137 വോട്ട്
2. ജോസ് ടോം – 51194 വോട്ട്
3. ഹരി.എൻ – 18044 വോട്ട്
Pala election results live updates Read In English Here
പാലാ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തുന്ന രണ്ടാമത്തെ മാത്രം എംഎൽഎയാകും മാണി സി.കാപ്പൻ. കഴിഞ്ഞ 54 വർഷക്കാലമായി കെ.എം.മാണി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് തവണയും മാണി സി.കാപ്പനായിരുന്നു കെ.എം.മാണിയുടെ എതിരാളി. നാലാം തവണയും പാലാ മണ്ഡലത്തിൽ മത്സരിച്ച മാണി സി.കാപ്പൻ ഇപ്പോൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Also Read: പാലായില്‍ ജോസ് ടോമെന്ന് എക്‌സിറ്റ് പോള്‍; എല്‍ഡിഎഫിന് ഏഴ് ശതമാനം വോട്ട് കുറയും
ആകെ വോട്ടിന്റെ 42.31 ശതമാനം എൽഡിഎഫ് സ്വന്തമാക്കിയപ്പോൾ 40.01 ശതമാനം യുഡിഎഫ് നേടി. എൻഡിഎയുടെ വോട്ട് ശതമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. നോട്ട 742 വോട്ട് നേടി.
ഒരുമാസം നീണ്ടു നിന്ന പ്രചാരണ പരിപാടികൾക്കൊടുവിൽ സെപ്റ്റംബർ 23നായിരുന്നു പാലായിൽ തിരഞ്ഞെടുപ്പ് നടന്നത്. 71.41 ശതമാനം വോട്ടാണ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.
ആകെയുള്ള 12 പഞ്ചായത്തുകളിൽ പത്ത് പഞ്ചായത്തും എൽഡിഎഫിനൊപ്പം നിന്നു. പാലാ നഗരസഭയിലും ലീഡ് എൽഡിഎഫിനായിരുന്നു. മുത്തോലിയും മീനച്ചിലും മാത്രമാണ് യുഡിഎഫിന് ലീഡ് നൽകിയ പഞ്ചായത്തുകൾ.
Live Blog
Pala By Election Result 2019: പാലാ ഉപതിരഞ്ഞെടുപ്പ് ഫലം തത്സമയം
മാണി സി കാപ്പനേക്കാള്‍ 16 ശതമാനം വോട്ടിന്റെ ലീഡുമായി ജോസ് ടോം വിജയത്തിലെത്തുമെന്നാണ് പോള്‍ ഫലം പറയുന്നത്. മൂന്നാമതുള്ള എന്‍ഡിഎയ്ക്ക് 19 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. എന്‍.ഹരിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി മാണി സി.കാപ്പന് 2493 വോട്ടിന്റെ ജയം. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിനെയാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്.
എട്ട് ബൂത്തുകളിലെ കൂടി വോട്ടുകൾ എണ്ണാൻ ബാക്കിയുള്ളപ്പോൾ വിജയം ഉറപ്പിച്ച് മാണി സി.കാപ്പൻ
ഇടതുപക്ഷ സ്ഥാനാർഥി മാണി സി.കാപ്പന്റെ ലീഡ് 2247 വോട്ടായി കുറഞ്ഞു.
കെ.എം.മാണിയുടെ വീടിന് മുന്നിൽ സംഘർഷം. ആഹ്ലാദ പ്രകടനമായി എത്തിയ ഇടതുപക്ഷ പ്രവർത്തകരും കേരള കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി.
കാപ്പന്റെ ലീഡ് 4000ൽ നിന്നും 3027ലേക്ക് ചുരുങ്ങി. 11-ാം റൗണ്ടിലും ജോസ് ടോം ലീഡെടുത്തതോടെയാണ് ആകെ ലീഡിൽ ഇടിവ് സംഭവിച്ചത്
പത്ത് റൗണ്ടുകൾ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ മാണി സി.കാപ്പൻ ലീഡ് നിലനിർത്തുന്നു. മുത്തോലി പഞ്ചായത്തിൽ മാത്രമാണ് യുഡിഎഫ് മുന്നേറ്റം.
ജോസഫ് വിഭാഗം തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ജോസ് പക്ഷം
മാണി.സി.കാപ്പൻ – 39068 വോട്ട്,
ജോസ് ടോം – 34905 വോട്ട്,
എൻ.ഹരി – 12191വോട്ട്
എട്ടാം റൗണ്ടിൽ 572 വോട്ടിന്റെ മേൽകൈ നേടി യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം.
തുടക്കം മുതൽ മുന്നിട്ട് നിൽക്കുന്ന മാണി സി.കാപ്പന്റെ ലീഡിൽ നേരിയ ഇടിവ്. 4300ൽ നിന്നും 3724 വോട്ടുകളിലേക്കാണ് ലീഡ് കുറഞ്ഞത്.
കേരള കോൺഗ്രസിലെ തർക്കം തിരിച്ചടിയായെന്ന് കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കൻ.
പാലായിൽ യുഡിഎഫ് കോട്ടകളെ ഇളക്കി മാണി സി.കാപ്പന്റെ മുന്നേറ്റം. പകുതിയിലേറെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫിന് വ്യക്തമായ ലീഡ്.
മാണി സി.കാപ്പന്റെ ലീഡ് നില 4300 ലേക്ക് ഉയർന്നു. ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് മാണി സി.കാപ്പൻ പ്രതികരിച്ചു.
ബിജെപിയുടെ വോട്ട് ശതമാനത്തിൽ വൻ ഇടിവ്. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.ഹരി നേടിയത് 24000 ലധികം വോട്ടായിരുന്നു. എന്നാൽ 2019ലേക്ക് എത്തുമ്പോൾ ഇതിൽ വലിയ കുറവാണ് കാണുന്നത്.
പാലായിൽ ജോസ്.കെ മാണി വിഭാഗത്തിന്റെ വോട്ട് എൽഡിഎഫിന് മറിഞ്ഞിട്ടുണ്ടെന്ന ആരോപണവുമായി പി.ജെ ജോസഫ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ വ്യക്തമായ ലീഡോടെ മുന്നേറുകയാണ് എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ. മൂന്ന് പഞ്ചായത്തുകൾ എണ്ണിത്തീരുമ്പോൾ ഒരിടത്തു പോലും ലീഡ് ചെയ്യാൻ യുഡിഎഫ് സ്ഥാനാർഥിക്ക് സാധിച്ചിട്ടില്ല.
തലനാട് പഞ്ചായത്തിലും മാണി സി.കാപ്പന് ലീഡ്. ഇതോടെ മാണി സി.കാപ്പന്റെ ആകെ ലീഡ് മൂവായിരം കടന്നു
മാണി.സി.കാപ്പൻ – 14017 വോട്ട്, ജോസ് ടോം – 11840 വോട്ട്, എൻ.ഹരി – 4173 വോട്ട്
പാലായിൽ മാണി.സി.കാപ്പൻ കുതിപ്പ് തുടരുന്നു. 2107 വോട്ടുകൾക്കാണ് മാണി.സി.കാപ്പൻ മുന്നിട്ട് നിൽക്കുന്നത്.
മൂന്ന് പഞ്ചായത്തിലും മേൽക്കൈ സ്വന്തമാക്കി മാണി.സി.കാപ്പൻ. രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളിലാണ് എൽഡിഎഫ് സ്ഥാനാർഥി മുന്നിട്ടു നിൽക്കുന്നത്.
ജോസ് പക്ഷം എൽഡിഎഫിന് വോട്ട് മറിച്ചെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്.
രണ്ടാം റൗണ്ട് എണ്ണി കഴിയുമ്പോൾ ലീഡ് ഉയർത്തി എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിനേക്കാൾ 757 വോട്ടിനാണ് മാണി മുന്നിട്ട് നിൽക്കുന്നത്.
യുഡിഎഫ് ഉടൻ തന്നെ മുന്നിലെത്തുമെന്നും ആശങ്കയില്ലെന്നും ബെന്നി ബെഹനാൻ എം.പി
രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. ബിജെപി വോട്ടുകൾ എൽഡിഎഫിന് മറിച്ചുവെന്നും വോട്ടുകച്ചവടമാണെന്നും ജോസ് ടോം.
2014, 2016, 2019 തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ലീഡ് നൽകിയ മണ്ഡലത്തിലാണ് മാണി.സി.കാപ്പൻ മുന്നിട്ട് നിൽക്കുന്നത്.
മാണി.സി.കാപ്പൻ – 4263 വോട്ട്, ജോസ് ടോം – 4101 വോട്ട്, എൻ.ഹരി – 1929 വോട്ട്
പാലാ ഉപതിരഞ്ഞെടുപ്പിൽ രാമപുരം പഞ്ചായത്തിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പൻ 162 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു. ഇതുവരെ രണ്ട് സ്ഥാനാർഥികളും 4000 വോട്ടിലധികം നേടികഴിഞ്ഞു.
രാമപുരം പഞ്ചായത്തിലെ ബൂത്തുകളിലെ വോട്ടെണ്ണൽ തുടരുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പൻ ലീഡ് 200 ലേക്ക് ഉയർത്തിയിരിക്കുന്നു
രാമപുരം പഞ്ചായത്തിലെ ആദ്യ മൂന്ന് ബൂത്തുകളിലെ വോട്ടുകൾ എണ്ണി കഴിയുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പന് 156 വോട്ടിന്റെ ലീഡ്.
ആകെയുള്ള പോസ്റ്റൽ വോട്ടുകളിൽ ആറ് വോട്ടുകൾ വീതം നേടി ഒപ്പത്തിനൊപ്പം തുടങ്ങി മാണി.സി.കാപ്പനും, ടോം ജോസും. മൂന്ന് വോട്ടുകൾ അസാധുവായി.
ആദ്യ ഫലസൂചനകൾ ഉടൻ. വോട്ടെണ്ണലിന് മുമ്പുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുകയാണ്.
തിരഞ്ഞെടുപ്പ് ഫലം യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം അറിയുക കെ.എം.മാണിയുടെ വീട്ടിലിരുന്നായിരിക്കും. മാണി.സി.കാപ്പൻ സ്വന്തം വസതിയിലാണുള്ളത്.
പാലാ ഉപതിരഞ്ഞെടുപ്പിലെ സർവീസ്, പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആകെ 15 പോസ്റ്റൽ വോട്ടും 14 സർവീസ് വോട്ടുമാണുള്ളത്.
ആദ്യ സ്ട്രോങ് റൂം തുറക്കുന്നു. ഉദ്യോഗസ്ഥരും ഏജന്റുമാരും അടങ്ങുന്ന സംഘമാണ് റൂം തുറന്ന് രാമപുരം പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ടിങ് മെഷ്യനുകൾ പുറത്തെടുക്കും.
176 ബൂത്തുകളിലായി പാലാ ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. എട്ടു മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്‍റെ ആദ്യം സര്‍വ്വീസ് വോട്ടും പോസ്റ്റല്‍ വോട്ടും എണ്ണും.
പാലാ ഉപതിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തത് 71.41 ശതമാനം വോട്ടുകൾ. 176 പോളിങ് ബൂത്തുകളാണ് പാലാ മണ്ഡലത്തിലുള്ളത്. 1888 പുതിയ വോട്ടർമാരടക്കം 1,79,107 വോട്ടർമാരാണ് പോളിങ് ബൂത്തിലേക്കെത്തിയത്. എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പൻ, യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം എൻഡിഎ സ്ഥാനാഡഥി എൻ.ഹരി എന്നിവരുൾപ്പടെ 13 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ ഭൂരിപക്ഷമെന്ന് എക്‌സിറ്റ് പോള്‍ ഫലപ്രവചനം. ഏഷ്യാനെറ്റും എZ റിസര്‍ച്ച് പാര്‍ട്ട്‌ണേഴ്‌സും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ ഫല പ്രകാരം യുഡിഎഫിന്റെ ജോസ് ടോമിന് 48 ശതമാനം വോട്ട് ലഭിക്കും. എല്‍ഡിഎഫിന്റെ മാണി സി കാപ്പന് 32 ശതമാനം വോട്ട് ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍. മാണി സി കാപ്പനേക്കാള്‍ 16 ശതമാനം വോട്ടിന്റെ ലീഡുമായി ജോസ് ടോം വിജയത്തിലെത്തുമെന്നാണ് പോള്‍ ഫലം പറയുന്നത്. മൂന്നാമതുള്ള എന്‍ഡിഎയ്ക്ക് 19 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. എന്‍.ഹരിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചാൽ ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ. ആകെ 13 പോസ്റ്റൽ വോട്ടുകളാണ് മണ്ഡലത്തിലുള്ളത്.
പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തത്സമയം ഐഇ മലയാളത്തിൽ തത്സമയം വായിക്കാം.