/indian-express-malayalam/media/media_files/uploads/2022/08/MV-Govindan.jpg)
തദ്ദേശ- എക്‌സൈസ് വകുപ്പുകളുടെ മന്ത്രി എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. മന്ത്രി സ്ഥാനത്തിരിക്കെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ക്ഷണം ലഭിച്ച ആദ്യത്തെ ആളല്ല എം വി ഗോവിന്ദന്‍. സിപിഎമ്മില്‍ ഇങ്ങനെ സംഭവിക്കുന്നത് രണ്ടാം തവണയാണ്.
ഇതിന് മുമ്പ് മന്ത്രിസ്ഥാനം രാജിവച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായത് പിണറായി വിജയനായിരുന്നു.
1996- 2001 കാലത്ത് മൂന്നാം ഇ. കെ നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി, സഹകരണ മന്ത്രിയായിരുന്നു പിണറായി വിജയന്‍. അന്ന് സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു പിണറായി മന്ത്രിസ്ഥാനത്ത് നിന്നും സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയത്. 1998 സെപ്തംബറില്‍ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റെടുത്ത പിണറായി ദീര്‍ഘകാലം തുടര്‍ച്ചയായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നു.
കണ്ണൂര്‍, മലപ്പുറം, കോട്ടയം തിരുവനന്തപുരം സംസ്ഥാന സമ്മേളനങ്ങളില്‍ പിണറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരാള്‍ക്ക് മൂന്ന് തവണ മാത്രം ഒരു സ്ഥാനം എന്ന തീരുമാനം വന്നതിന് പിന്നാലെയാണ് 2015ല്‍ ആലപ്പുഴയില്‍ വച്ച് നടന്ന പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയാകുന്നത്. തുടര്‍ന്ന് കോടിയേരി 2018ല്‍ തൃശൂരിലും 2022ല്‍ എറണാകുളത്തും വച്ച് നടന്ന സമ്മേളനങ്ങളില്‍ വീണ്ടും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം തവണ സെക്രട്ടറിയായിരിക്കെ അനാരോഗ്യം കാരണം കുറച്ച് കാലം പാര്‍ട്ടി സെക്രട്ടറി ചുമതലയില്‍ നിന്നൊഴിഞ്ഞ് എ വിജയരാഘവന് ചുമതല നല്‍കിയിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്ത് സംഘടനാരംഗത്ത് സജീവമായി തുടരുമ്പോഴാണ് മൂന്നാം തവണയും അദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇപ്പോള്‍ അദ്ദേഹത്തിന് വീണ്ടും സജീവ രാഷ്ട്രീയപ്രവര്‍ത്തിന് സാധിക്കാത്തവിധം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ ചുമതലയേല്‍പ്പിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തിലാണ് സി പി എമ്മില്‍ വീണ്ടും മന്ത്രിസ്ഥാനത്ത് നിന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ഒരാള്‍ വരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.