/indian-express-malayalam/media/media_files/uploads/2020/08/covid-19-vaccine-china.jpg)
കോവിഷീൾഡ്-കോവാക്സിൻ വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതിന് പിന്നാലെ രാജ്യത്ത് രണ്ടാം ഘട്ട ഡ്രൈ റൺ ജനുവരി എട്ടിന് നടക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും ഡ്രൈ റൺ ഉണ്ടാകുമെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിലേക്ക് കേന്ദ്ര സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
കേന്ദ്രസംഘം വെള്ളിയാഴ്ച കേരളത്തില്‍ എത്തും. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് കേന്ദ്രസംഘം എത്തുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) മേധാവി ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാവും സംസ്ഥാനത്തെത്തുക.
Also Read: എറണാകുളത്ത് രോഗബാധ രൂക്ഷം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ ആയിരത്തിലധികം
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 35,038 പുതിയ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തത്. പത്തനംതിട്ട, വയനാട്, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്നത്. വയനാട് 100 പേരിൽ കോവിഡ് ടെസ്റ്റ് നടത്തുമ്പോൾ 12 പേർക്ക് രോഗം സ്ഥിരീകരിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 5000ത്തോളം പുതിയ കേസുകളാണ് ഓരോദിവസവും കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.
നേരത്തെ കോവിഡ് വാക്‌സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഡ്രൈറൺ കേരളത്തിൽ നാല് ജില്ലകളിൽ നടന്നിരുന്നു. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വാക്‌സിൻ ഡ്രൈറണ്‍ നടന്നത്. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളില്‍, മറ്റ് ജില്ലകളില്‍ ഒരിടത്ത് വീതമാണ് പൂർത്തീകരിച്ചത്. കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ഞായറാഴ്ചയാണ് അനുമതി നല്‍കിയത്.
Also Read: അംഗീകാരം ലഭിച്ച് 10 ദിവസത്തിനുള്ളിൽ വാക്സിനേഷന് തയ്യാറാണ്: മന്ത്രാലയം
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,22,421 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.