scorecardresearch

അഞ്ച് ലക്ഷം കൊടുക്കണമെന്നുണ്ടായിരുന്നു; ശതം സമര്‍പ്പയാമിക്ക് ഒരു ലക്ഷം കൂടി നല്‍കി സന്തോഷ് പണ്ഡിറ്റ്

വിമർശനങ്ങൾക്കള്ള മറുപടിയായാണ് വീണ്ടും സംഭാവന നൽകുന്നതെന്നും ഇത് തന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്നും സന്തോഷ് പണ്ഡിറ്റ് വീഡിയോയിൽ പറയുന്നു.

വിമർശനങ്ങൾക്കള്ള മറുപടിയായാണ് വീണ്ടും സംഭാവന നൽകുന്നതെന്നും ഇത് തന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്നും സന്തോഷ് പണ്ഡിറ്റ് വീഡിയോയിൽ പറയുന്നു.

author-image
WebDesk
New Update
Santhosh Pandit

കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ ശബരിമല കര്‍മ്മസമിതിയുടേയും വിവിധ സംഘപരിവാര്‍ സംഘടനകളുടേയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ അക്രമം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ ആവശ്യപ്പെട്ട് 'ശതം സമര്‍പ്പയാമി' എന്ന പേരില്‍ നടത്തുന്ന സംഭാവനയിലേക്ക് ഒരു ലക്ഷം രൂപകൂടി സംഭാവന നല്‍കിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

Advertisment

ശതം സമര്‍പ്പയാമിയ്ക്ക് ആദ്യം സന്തോഷ് പണ്ഡിറ്റ് 51,000 രൂപ സംഭാവനയായി നല്‍കിയിരുന്നു. ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ വന്ന സാഹചര്യത്തില്‍ വിമര്‍ശിച്ചവര്‍ക്ക് മറുപടി എന്നു പറഞ്ഞ് വീണ്ടും ഒരു ലക്ഷം കൂടി സംഭാവന നല്‍കിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പണം അടച്ചതിന്റെ രസീതും കൂടെ ഒരു വീഡിയോയും സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഞ്ചു ലക്ഷം രൂപ കൊടുക്കണം എന്നുണ്ടായിരുന്നുവെന്നും എന്നാല്‍ തന്റെ കൈയ്യില്‍ അത്രയും രൂപ ഇല്ലാത്തതു കൊണ്ടാണ് അന്ന് 51,000 മാത്രം നല്‍കിയതെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. പക്ഷെ അതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ താന്‍ ഒരു ലക്ഷം രൂപ കൂടി സംഭാവന നല്‍കുകയാണെന്നും സന്തോഷ് പണ്ഡിറ്റ് വീഡിയോയില്‍ പറയുന്നു. ഇത് തന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Advertisment

ശബരിമല കര്‍മ്മസമിതി അധ്യക്ഷ കെ.പി.ശശികലയാണ് ആദ്യമായി സംഭാവന ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതിനെ പരിഹസിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒപ്പം ഇതിനെതിരായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയുള്ള ചലഞ്ചും ഓണ്‍ലൈന്‍ ലോകത്ത് ആരംഭിച്ചിരുന്നു.

Read More: ശതം സമര്‍പ്പയാമി: സന്തോഷ് പണ്ഡിറ്റ് അരലക്ഷം രൂപ സംഭാവന ചെയ്തു

സംഭാവന നല്‍കിയവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ വെല്ലുവിളിക്കുന്നതാണ് എതിര്‍ ചലഞ്ച്. ഇതിനൊക്കെ പുറമെ ചില വിരുതന്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ 'ശതം സമര്‍പ്പയാമി' യുടെ പോസ്റ്ററില്‍ എഴുതി വച്ചിരുന്നു.

Sabarimala Santhosh Pandit

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: