/indian-express-malayalam/media/media_files/2024/11/05/46h5GsrTT9pdxQKN2PCj.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരായ സാന്ദ്ര തോമസിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി വരും. കേസിൽ, എറണാകുളം സബ് കോടതിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സാന്ദ്ര സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു.
ബൈലോ പ്രകാരം നിർദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പത്രിക തള്ളിയത്. എന്നാല്‍ അസോസിയേഷന്റെ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ തനിക്ക് യോഗ്യതയുണ്ടെന്നായിരുന്നു സാന്ദ്രയുടെ വാദം. 9 സിനിമകൾ തന്റെ പേരിൽ സെൻസർ ചെയ്തിട്ടുണ്ടെന്നും രണ്ടു ബാനറിൽ സിനിമകൾ ചെയ്തുവെന്ന പേരിലാണ് തന്റെ പത്രിക തള്ളിയത് എന്നുമാണ് സാന്ദ്രയുടെ വാദം.
രണ്ടു ബാനറില്‍ സിനിമകള്‍ ചെയ്ത മറ്റൊരു നിര്‍മ്മാതാവിന്റെ പത്രിക ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സ്വീകരിച്ചെന്നും സാന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. പത്രിക തള്ളിയ നടപടി അനീതിയും പക്ഷപാതപരവുമാണെന്നാണ് ഹര്‍ജിയില്‍ സാന്ദ്ര ഉന്നയിച്ചത്.
അതേസമയം, തിരഞ്ഞെടുപ്പിൽ സാന്ദ്ര തോമസിന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യതയില്ലെന്ന വിജയ് ബാബുവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കഴിഞ്ഞ ദിവസം സാന്ദ്ര രംഗത്തെത്തിയിരുന്നു. ചിലരുടെ നിലനിൽക്കാത്ത കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുന്നുവെന്നും ഒരു തമാശയായി മാത്രം നമുക്കതിനെ കാണാമെന്നുമാണ് സാന്ദ്ര തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
2016 വരെ താൻ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നുവെന്ന് വിജയ്ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു. മറ്റൊരു അർത്ഥത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ 2016 വരെ പുറത്തുവന്ന സെൻസർഷിപ് ക്രെഡിറ്റും മാനേജിങ് പാർട്ണർ ആയിരുന്ന എന്റെ പേരിലാണെന്നും ഇതിൽനിന്നും വ്യക്തമാണെന്ന് സാന്ദ്ര തോമസ് കുറിച്ചു. ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനോ യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനോ സാന്ദ്രയ്ക്ക് കഴിയില്ലെന്നും സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാമെന്നുമായിരുന്നു വിജയ് ബാബു പറഞ്ഞത്.
Read More: സാന്ദ്രയുടേത് ഷോ, മമ്മൂട്ടിയെ പോലും വിഷയത്തിൽ വലിച്ചിഴച്ചു: രൂക്ഷ വിമർശനവുമായി ലിസ്റ്റിൻ സ്റ്റീഫൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us