scorecardresearch

സന്ദീപ് വധത്തിനുപിന്നില്‍ ആര്‍ എസ് എസ്- ബി ജെ പി സംഘം; ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി

കൊലപാതകം ആസൂതിതമെന്നും ആര്‍ എസ് എസ് ബന്ധമില്ലെന്ന് അന്വേഷണം കഴിയും മുന്‍പ് പൊലീസ് പറയരുതായിരുന്നുവെന്നും കോടിയേരി പറഞ്ഞു

കൊലപാതകം ആസൂതിതമെന്നും ആര്‍ എസ് എസ് ബന്ധമില്ലെന്ന് അന്വേഷണം കഴിയും മുന്‍പ് പൊലീസ് പറയരുതായിരുന്നുവെന്നും കോടിയേരി പറഞ്ഞു

author-image
WebDesk
New Update
Kodiyeri Balakrishnan, Chennai Apollo hospital, CPM

തിരുവനന്തപുരം: തിരുവല്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകന്‍ പിബി സന്ദീപ് കുമാറിന്റെ കൊലപാതകം ക്രൂരവും ആസൂത്രിതവുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍ എസ് എസ് - ബി ജെ പി സംഘമാണ് സംഭവത്തിനു പിന്നിലെന്നും കോടിയേരി പറഞ്ഞു.

Advertisment

വളര്‍ന്ന് വരുന്ന ഒരു യുവനേതാവിനെയാണ് ഇല്ലാതാക്കിയത്. ഇതിന്റെ ഗൂഢാലോചന കണ്ടെത്താന്‍ ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം. കൊലപാതകത്തിന് ആര്‍ എസ് എസ് ബന്ധമില്ലെന്ന് അന്വേഷണം കഴിയും മുന്‍പ് പൊലീസ് പറഞ്ഞത് പരിശോധിക്കേണ്ടതാണ്.

സി പി എം പ്രവര്‍ത്തകരെ ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തുന്നത് തുടരുകയാണ്. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 20 പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 15 പേരെയും കൊലപ്പെടുത്തിയത് ബിജെപിയും ആര്‍എസ്എസുമാണ്.

കേരളത്തില്‍ ഇതുവരെ ആര്‍ എസ് എസിന്റെ കൊലക്കത്തിക്കിരയായത് 215 സി പി എമ്മുകാരാണ്. രാഷ്ട്രീയ എതിരാളികളാകെ നടത്തിയ അക്രമത്തില്‍ 588 പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കൊല നടത്തി സി പി എമ്മിനെ അവസാനിപ്പിക്കാനാകില്ല. കൊലയ്ക്കു പകരം കൊലയെന്നത് സി പി എമ്മിന്റെ മുദ്രാവാക്യമല്ല. ഇത്തരക്കാരെ ജനം ഒറ്റപ്പെടുത്തണം.

Advertisment

Also Read: അമരത്തേക്ക് മടക്കം; കോടിയേരി ഇനി സിപിഎം സംസ്ഥാന സെക്രട്ടറി

തലശേരിയില്‍ ബി ജെപി യും ആര്‍ എസ് എസും നടത്തിയ പ്രകടനം മുസ്ലിങ്ങള്‍ക്കെതിരായ കലാപാഹ്വാനമാണ്.തലശേരിയില്‍ ആര്‍ എസ് എസും എസ് ഡി പി ഐയും വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയാണ്. ഇത്തരം ശക്തികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം.

രാജ്യത്ത് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായ സംഘ്പരിവാര്‍ ആക്രമണം വര്‍ധിക്കുകയാണ്. പശു സംരക്ഷണം, ലൗ ജിഹാദ് മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ ആക്രമണങ്ങള്‍. ആര്‍ എസ് എസ് ഉദ്ദേശിക്കുന്ന മതരാഷ്ട്രം സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്താനാണ് സി പി എം ശ്രമം.

വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകള്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അവരുമായി ചര്‍ച്ച ചെയ്ത് ആശങ്ക പരിഹരിച്ചാകും നിയമനം പി എസ് സിക്കു വിടുക. എന്നാല്‍പള്ളികള്‍ കേന്ദ്രീകരിച്ച് കലാപശ്രമമാണ് ലീഗ് നടത്തിയത്. ഇത് തെറ്റാണെന്ന സമസ്ത നിലപാട് സ്വാഗതാര്‍ഹമാണ്. ലീഗ് പള്ളികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കുമ്പോള്‍ ആര്‍ എസ് എസ് ക്ഷേത്രങ്ങളെ രാഷ്ട്രീയത്തിന് ഉപയോഗിക്കും. ഇക്കാര്യം തിരിച്ചറിയണം.

വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ യു ഡി എഫും ബി ജെ പിയും ശ്രമിക്കുകയാണ്. എല്‍ ഡി എഫ് അധികാരത്തിലുള്ളപ്പോള്‍ വികസനം വേണ്ട എന്ന നിലപാടാണ് ഇവര്‍ക്ക്. ഒരാളെയും കണ്ണീര്‍ കുടിപ്പിക്കാതെ കെ റെയില്‍ നടപ്പാക്കുകയെന്നതാണ് എല്‍ ഡി എഫ് നിലപാട്. വികസനം എതിര്‍ക്കുന്ന നിലപാടുകളെ തുറന്നുക്കാട്ടാനുള്ള പ്രചാരണം പാര്‍ട്ടി തുടങ്ങുമെന്നും സംസ്ഥാന സെക്രട്ടറി പദത്തില്‍ തിരിച്ചെത്തയതിനുശേഷമുള്ള ആദ്യ പത്രസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

Murder Case Kodiyeri Balakrishnan Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: