തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി. ഇന്ന് ചെര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ നവംബറിലായിരുന്നു ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് കോടിയേരി സ്ഥാനം ഒഴിഞ്ഞത്.
മയക്കുമരുന്ന് കേസില്‍ മകന് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കോടിയേരി പാര്‍ട്ടിയുടെ അമരത്തേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആവശ്യം നേരത്തെ തന്നെ പാര്‍ട്ടിയില്‍ ശക്തമായിരുന്നെങ്കിലും കോടിയേരി ഇടവേള നീട്ടുകയായിരുന്നു.
2020 ല്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെയായിരുന്നു കോടിയേരി സ്ഥാനം ഒഴിഞ്ഞത്. മകന്റെ അറസ്റ്റിനെ തുടര്‍ന്നാണ് കോടിയേരി മാറി നില്‍ക്കുന്നതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എ. വിജയരാഘവന് ചുമതല നല്‍കുകയായിരുന്നു.
സ്ഥിരമായി ഒരു സെക്രട്ടറിയില്ലാതെയായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചരിത്ര വിജയം നേടിയത്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇല്ലായിരുന്നെങ്കിലും മന്ത്രിസഭാ രൂപീകരണമടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ സ്വീകരിക്കുന്നതില്‍ കോടിയേരി നിര്‍ണായക പങ്കു വഹിച്ചിരുന്നതായാണ് വിവരം.