scorecardresearch

Sabarimala Temple LIVE:ശബരിമല; നട അടച്ചു; രാവിലെ അഞ്ചിന് തുറക്കും

Sabarimala Temple Reopens Today Live Updates: ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Sabarimala Temple Reopens Today Live Updates: ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

author-image
WebDesk
New Update
Thanka Anki, thangayangi, തങ്ക അങ്കി, തങ്കയങ്കി, ഷോഷയാത്ര, ശബരിമല,sabarimala,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

Sabarimala Temple LIVE: ചിത്തിര ആട്ട വിശേഷത്തിന്റെ ഭാഗമായി തുറന്ന ശബരിമല നട അടച്ചു. നാളെ രാവിലെ അഞ്ച് മണിക്ക് നട വീണ്ടും തുറക്കും. കനത്ത സുരക്ഷ ക്രമീകരണങ്ങളൾക്കിടയിലാണ് ശബരിമല ഇന്ന് തുറന്നത്.

Advertisment

ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി പമ്പയിലെത്തി. ചേർത്തല സ്വദേശിനി അഞ്ജുവാണ്(26) ശബരിമല ദർശനം ആവശ്യപ്പെട്ട് പമ്പയിലെത്തിയിരിക്കുന്നത്. ഭർത്താവും രണ്ടു കുട്ടകൾക്കും ഒപ്പമാണ് യുവതി ശബരിമല ദർശനത്തിനെത്തിയത്.

ശബരിമല പ്രശ്നത്തിൽ ശ്രീധരൻപിള്ളയുടെ പ്രസംഗത്തോടെ സംഘപരിവാറിന്റെ അജണ്ട പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി പ്രസ്താവന.

സന്നിധാനത്ത് മുറിയെടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. സാധാരണ ഗതിയിലുള്ള സുരക്ഷ മാത്രമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പമ്പ ഗണപതി കോവിലിൽ ചോറൂണിനെത്തിയ സ്ത്രീകൾ അടങ്ങിയ സംഘത്തിന് നേരെ പ്രതിഷേധം.

Advertisment

പ്രായഭേദമന്യേ സ്ത്രികൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണം ശകത്മാക്കിയത്. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധം അക്രമങ്ങൾക്ക് വഴി തുറന്നിരുന്നു.

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ നടത്തിയ പ്രതിഷേധങ്ങൾ പുതിയ വിവാദങ്ങളിലേക്ക് വഴിതുറക്കുന്നു. സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന തന്ത്രിയുടെ തീരുമാനം സംബന്ധിച്ച് യുവമോർച്ച വേദിയിൽ ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തിലെ വെളിപ്പെടുത്തലാണ് വിവാദങ്ങൾക്ക് വഴി തുറന്നത്. ചിത്തിര ആട്ടവിളക്കിന് നടതുറന്ന ദിവസം ബിജെപി നടത്തുന്ന പ്രതിഷേധങ്ങൾക്കിടയിലാണ് ശ്രീധരൻ പിള്ളയുടെ പ്രസംഗം പുറത്തുവന്നത്.

ചിത്തിര ആട്ട തിരുനാളിന് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നട തുറക്കുന്നത്. അതേസമയം യുവതികൾ പ്രവേശിക്കാനുളള സാധ്യത മുന്നിൽ കണ്ട് കനത്ത പൊലീസ് സുരക്ഷയാണ് സന്നിധാനത്തടക്കം ഒരുക്കിയിരിക്കുന്നത്.

നൂറോളം വനിത പൊലീസുകാരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. ഇവർ 50 വയസ് പിന്നിട്ടവരാണ്. 2300 പൊലീസുകാരാണ് ഇവിടെയുളളത്. ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇദ്ദേഹമാണ് ചീഫ് പോലീസ് കോര്‍ഡിനേറ്റർ. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ ജോയിന്റ് പോലീസ് കോര്‍ഡിനേറ്ററാണ്.

https://malayalam.indianexpress.com/kerala-news/sabarimala-temple-protest-bjp-president-sreedharan-pilla-kandararu-rajeevaru/

Sabarimala Temple Opening Live Updates:

8.00 pm: യുവതിയെ പൊലീസ് സുരക്ഷയിൽ തിരിച്ചയക്കും

7.45 pm: ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ഇരുമുടി കെട്ടുമായാണ് യുവതി എത്തിയത്

7.30 pm: ശബരിമല ദർശനത്തിനെത്തിയത് ഭർത്താവിന്റെ നിർബന്ധം കാരണമെന്ന് യുവതി

7.10 pm:ഭർത്താവ് പറഞ്ഞാൽ മടങ്ങി പോകാമെന്ന് ശബരിമല ദർശനത്തിനെത്തിയ യുവതി. ദർശനം നടത്തണമെന്ന് ഉറച്ച് ഭർത്തവ്

6.50 pm: പ്രതിഷേധം കെ പി ശശികലയുടെ നേതൃത്വത്തിൽ

6.40 pm: സന്നിധാനത്തേക്ക് യുവതികളെ കയറ്റരുതെന്ന് അവശ്യപ്പെട്ട് പമ്പ ഗണപതി കോവിലിന് മുന്നിൽ പ്രതിഷേധം

6.20 pm: ശബരിമല ദർശനത്തിനെത്തിയ യുവതി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു

6.10 pm: ശബരിമലയിൽ ബിജെപിയുടേത് ഹീനമായ രാഷ്ട്രിയക്കളിയെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല

5.55 pm: ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു ചേർത്തല സ്വദേശിനി അഞ്ജു(26) പമ്പയിലെത്തി. ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പമാണ് അഞ്ജു എത്തിയിരിക്കുന്നത്

5.45 pm: ശബരിമല വിഷയത്തിൽ ശ്രീധരൻപിള്ളയുടെ പ്രസംഗത്തോടെ സംഘപരിവാറിന്റെ അജണ്ട മറനീക്കി പുറത്തു വന്നു. കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്

5.40pm: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾ ശബരിമലയിലെത്തിയാൽ നട അടയ്ക്കാൻ തീരുമാനമെടുത്തു എന്ന വിഷയത്തിൽ ബി ജെ പി പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരൻ പിളളയോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന് തന്ത്രി രാജീവര് കണ്ഠരര്. മാതഭൂമി ന്യൂസാണ് പിളളയെ തളളിയുളള തന്ത്രിയുടെ നിലപാട് റിപ്പോർട്ട് ചെയ്തത്.

5.30 pm: പൊലീസ് സാധാരണഗതിയിൽ ഒരുക്കുന്ന സുരക്ഷ മാത്രമാണ് ഒരുക്കുന്നത്. മുറിയെടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന ഐ.ജി. ആർ. അജിത്ത് കുമാർ

5.20 pm: ചോറൂണിനായി പമ്പ ഗണപതി കോവിലിലെത്തിയ നാല് സ്ത്രീകൾ അടങ്ങുന്ന സംഘത്തിന് നേരെ പ്രതിഷേധം

5.00 pm: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നു. പതിവില്ലാത്ത വിധം തിരക്കാണ് ഇത്തവണ ശബരിമലയിൽ കാണാനാവുന്നത്.

4.50 pm: എം.ടി രമേശ് അടക്കമുള്ള ബിജെപി നേതാകൾ സന്നിധാനത്തെത്തിയിട്ടുണ്ട്

4.45 pm: ഭക്തജന തിരക്കാൽ നടപന്തൽ നിറഞ്ഞു

4.30 pm: അൽപ സമയത്തിനുള്ളിൽ ശബരിമല നട തുറക്കും. സന്നിധാനത്ത് വൻ ഭക്തജന തിരക്ക്

4.25 pm: ചിത്തിര ആട്ടവിളക്ക് തിരുനാളിന് സന്നിധാനത്തേക്ക് ഭക്തരെത്തി തുടങ്ങി

4.20 pm: ആസുത്രിതമായി സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു

4.15 pm: ശ്രീധരൻപിള്ളയുടേത് ആപൽക്കരമായ പ്രസംഗമെന്ന് കെപിസിസി പ്രസിഡന്റ മുല്ലപള്ളി രാമചന്ദ്രൻ

4.10 pm: ലോകസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ബിജെപിയുടെ അജണ്ടയാണ് ശബരിമല വിഷയത്തിൽ തെളിഞ്ഞിരിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ വിശ്വാസി സമൂഹത്തോട് ശ്രീധരൻപിള്ള മാപ്പ് പറയണം. തന്ത്രി വിശ്വാസമല്ല സംരക്ഷിക്കുന്നത് അദ്ദേഹം ആർഎസ്എസിന്റെ നയങ്ങളാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും

4.00 pm: ചിത്തിര ആട്ടവിളക്കിനായി ശബരിമല നട ഒരു മണിക്കുറിനുള്ളിൽ തുറക്കും

3.50pm:സുപ്രീം കോടതി വിധിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ബി ജെ പി പ്രസിഡന്റ് പി എസ് ശ്രീധരൻ പിളള

3.15pm:തന്റെ പ്രസംഗം ഇന്നലെ തൽസമയം പോയിരുന്നെന്ന് ബിജെപി പ്രസിഡന്റ് പി. എസ്.ശ്രീധരൻപിള്ള. ബിജെപിക്കെതിരെ മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയെന്നും ശ്രീധരൻപിള്ള ആരോപിച്ചു

3.00pm:ശബരിമലയിൽ കലാപമുണ്ടാക്കി ശബരിമലയെ തകർക്കകുകയും  രാജ്യവ്യാപകമായി കലാപം ഉണ്ടാക്കുകയുമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ഇതിനെ മതനിരപേക്ഷരായ ജനങ്ങൾ തടയണമെന്നും മന്ത്രി ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു

2.50 pm: ശബരിമലയിൽ ബിജെപി വിശ്വാസികൾക്കൊപ്പമല്ല രാഷ്ട്രീയ താൽപര്യമാണ് ബിജെപിക്ക്. അവരുടെ രാഷ്ട്രീയപരമായ അജൻഡയാണ് പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിതല.മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയുടേയും രഹസ്യ അജണ്ടയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ശ്രീധരൻപിള്ളയുടെ വ്യക്തിപരമായ അഭിപ്രായമല്ല അത് സംഘപരിവാറിന്റെ അജണ്ടയാണെന്നും രമേഷ് ചെന്നിതല അഭിപ്രായപ്പെട്ടു

02.35 pm: ശ്രീധരൻപിള്ളയോട് തന്ത്രി നിയമോപദേശം ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് എം.ടി.രമേഷ്. കോടതി അലക്ഷ്യ കേസിൽ തന്ത്രിക്ക് പിൻതുണ കൊടുക്കുകയാണ് ശ്രീധരൻപിള്ള ചെയ്തതെന്നും എം.ടി. രമേഷ് പറഞ്ഞു.

02.20 pm: പി.എസ്.ശ്രീധരൻപിള്ളക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ. ശബരിമലയിൽ ബിജെപി ഉന്നതതല ഗൂഢാലോചന നടത്തിയതിനെതിരെ  സർക്കാർ ഉന്നതതല അന്വേഷണം നടത്തണം.അന്വേഷണത്തിൽ തന്ത്രി കുടുംബത്തേയും ഉൾപ്പെടുത്തണമെന്നും കൊടിയേരി ആവശ്യപ്പെട്ടു

02.10 pm: മാധ്യമങ്ങളെ തടഞ്ഞത് എന്തിനാണെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. മാധ്യമങ്ങൾ അവിടെ എത്തിയാൽ അതിന്റെ ഗുണം സർക്കാരിനാണെന്നും കോടതി.

02.05 pm: നിലയ്ക്കലിൽ അക്രമം നടത്തിയ പൊലീസുകർക്കെതിരെയും നടപടി ഉണ്ടാകണം. വാഹനങ്ങൾ നശിപ്പിച്ചതിൽ വകുപ്പുതല അന്വേഷണം വേണമെന്നും കോടതി

02.00 pm: ശബരിമല പോകുന്ന മാധ്യമ പ്രവർത്തകരെയും ഭക്തരെയും തടയരുതെന്ന് കേരള ഹൈക്കോടതി

01.10 pm: "എന്നെ വിളിച്ച അവസരത്തിൽ ഞാൻ പറഞ്ഞു, തിരുമേനീ, തിരുമേനി ഒറ്റയ്ക്കല്ല. ഇത് ഒറ്റ ദിവസം കൊണ്ട് നിൽക്കില്ല. കോടതിയലക്ഷ്യത്തിന് കേസെടുക്കെന്നെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിന് ആളുണ്ടാവും കൂട്ടത്തിൽ. തിരുമേനി ഒറ്റയ്ക്കല്ലെന്ന് പറഞ്ഞപ്പോൾ രാജീവര് എനിക്ക് സാറ് പറഞ്ഞ ഒറ്റ വാക്കുമതി എന്ന് പറയുകയുണ്ടായി. അന്നദ്ദേഹത്തിന്റെ ആ നീക്കമാണ് സർക്കാരിനെയും പൊലീസിനെയും സമ്മർദ്ദത്തിലാക്കിയത്. ഇന്നും അദ്ദേഹം അത് തന്നെ ചെയ്യുമെന്ന് ഞാൻ കരുതുന്നു."

01.00 pm: "അനാവശ്യമായ വാക്കുകൾ കൊണ്ട് പാർട്ടിക്ക് യാതൊരു പ്രശ്നവുമുണ്ടാക്കാത്ത ആളായതിനാൽ രമേശ് ജീയോട് എനിക്ക് ആ തരത്തിലുളള ഇഷ്ടമുണ്ട്. രമേശ് മിതഭാഷിയായാണ് കാര്യം പറയുന്നതെങ്കിലും അദ്ദേഹം ഉളളിൽ തീവ്രവാദിയാണ്. ബോംബിനെക്കാൾ തീവ്രമായ വാക്കുകൾ അദ്ദേഹം ഇവിടെ ഉപയോഗിക്കും പക്ഷെ പുറമെ പോകുമ്പോൾ അത് ഉപയോഗിക്കില്ലെന്ന് എനിക്കുറപ്പുണ്ട്."

12.50 pm: ശബരിമലയിൽ യുവതികളെ പൊലീസ് അകമ്പടിയിൽ പ്രവേശിപ്പിക്കുന്ന ഘട്ടത്തിൽ തന്ത്രി തന്നെ ഫോണിൽ വിളിച്ച് നിർദ്ദേശം തേടിയെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിനാണ് ഈ പ്രസംഗം വഴിതെളിച്ചിരിക്കുന്നത്.

12.40 pm: "നമ്മൾ മുന്നോട്ട് വെച്ച അജണ്ടയിൽ ഓരോരുത്തരായി വീണു" എന്ന് ശബ്ദരേഖയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറയുന്നു. "ഇത് ബിജെപിക്ക് കിട്ടിയ സുവർണാവസരം.നമ്മുടെ കയ്യിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്" എന്നും ശബ്ദരേഖയിലുണ്ട്.

12.30 pm: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിളളയുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. കോഴിക്കോട് യുവമോർച്ച നേതൃയോഗം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗമാണ് പുറത്തുവന്നിരിക്കുന്നത്.

11.24 am: ശബരിമലയിൽ പ്രവേശിക്കണം എന്ന് ആവശ്യപ്പെട്ട് ഇതുവരെ സ്ത്രീകളാരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്.

11.15 am: ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കാത്തതിനെതിരെ തിരുവനന്തപുരത്ത് കെഎസ്ആർടിസി ആസ്ഥാനത്തിന് മുന്നിൽ ബിജെപി പ്രതിഷേധം.

11.10 am: നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി സർവ്വീസ് ആരംഭിച്ചു. സ്വകാര്യ വാഹനങ്ങളെ തടയുകയും കെഎസ്ആർടിസി സർവ്വീസ് നടത്താതിരിക്കുകയും ചെയ്തതിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 യ്ക്ക് ശേഷം വാഹനങ്ങൾ കടത്തിവിട്ടാൽ മതിയെന്നായിരുന്നു പൊലീസ് തീരുമാനം. എന്നാൽ ഭക്തരുടെ തിരക്ക് കൂടിയതോടെ വാഹനങ്ങൾ വിടുകയായിരുന്നു.

10.30 am: ഉച്ചയ്ക്ക് ശേഷമേ ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കൂ.

10.15 am: മാധ്യമപ്രവർത്തകരോട് ഒറ്റയ്ക്ക് മല കയറരുതെന്ന് പൊലീസ് നിർദ്ദേശം. പൊലീസ് സുരക്ഷയിൽ മാത്രമേ പോകാവൂ എന്ന് മുന്നറിയിപ്പ്.

https://malayalam.indianexpress.com/kerala-news/sabarimala-women-entry-supreme-court-verdict/

10.06 am: കനത്ത പൊലീസ് വലയത്തിലാണ് ശബരിമലയിലേക്കുളള എല്ലാ വഴികളും ഉളളത്. വാഹനങ്ങൾ വഴി നീളെ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.

9.40  am: ശബരിമലയിലേക്ക് പത്ത് മണിയോടെ വാഹനങ്ങൾ കടത്തിവിടുമെന്ന് പൊലീസ് വ്യക്തമാക്കി.

9.15 am: ശബരിമലയിലേക്ക് പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പൊലീസിനോടും സംസാരിച്ചു. എറണാകുളം സ്വദേശി മനോജാണ് ഭക്തരുടെ സംഘത്തിന്റെ മുന്നിൽ.

9.00 am: രാവിലെ 8.30 യ്ക്ക് എരുമേലിയിൽ നിന്ന് വാഹനങ്ങൾ വിട്ടയക്കുമെന്ന നിലപാടിൽ നിന്ന് പൊലീസ് പിൻവാങ്ങിയത് പ്രതിഷേധത്തിന് കാരണമായി. എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാന്റിലേക്ക് സംഘടിച്ചെത്തിയ ഭക്തർ ഒരു മണിക്കൂറിനുളളിൽ ബസുകൾ വിട്ടുതരണമെന്ന് കെഎസ്ആർടിസി അധികൃതരോട് ആവശ്യപ്പെട്ടു.

8.20 am: സന്നിധാനത്തും കാനനപാതയിലുമായി  12 ഓളം ഫേസ് ഡിറ്റക്ഷൻ ക്യാമറകളും  ഘടിപ്പിച്ചിട്ടുണ്ട്. സന്നിധാനത്ത് നിന്ന് 20 കിലോമീറ്റർ അകലെ വരെ കാക്കിവലയം ആണ്. സന്നിധാനത്തേക്കുളള എല്ലാ വഴികളിലും കനത്ത പൊലീസ് കാവലുണ്ട്.

7.50 am: സന്നിധാനത്തും കാനനപാതയിലും അടക്കം സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കഴിഞ്ഞ തവണ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമത്തിൽ പങ്കാളികളായവരെ കണ്ടെത്താനാണ് പൊലീസ് നീക്കം.

7.25 am: ഇരുമുടിക്കെട്ടില്ലെങ്കിൽ അയ്യപ്പന്മാരെ തടയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുളളവ വ്യാജ പ്രചാരണങ്ങളാണെന്നും പൊലീസ് അറിയിച്ചു.

7.00 am: തിരിച്ചറിയൽ കാർഡില്ലാതെ വരുന്ന ആരെയും നിലയ്ക്കൽ കടത്തിവിടേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. തീർഥാടകരെ ഇന്ന് ഉച്ചയ്ക്ക് മാത്രമേ പമ്പയിലേക്ക് കടത്തിവിടൂ.

6.30 am: സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐ.ജി എം.ആര്‍.അജിത് കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ.ജി അശോക് യാദവും സുരക്ഷയുടെ മേൽനോട്ടം വഹിക്കും. പത്ത് വീതം എസ്‌പിമാരും ഡിവൈഎസ്‌പിമാരും സുരക്ഷ ചുമതലയിലുണ്ട്.

6.00  am: സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഇലവുങ്കലിലും നിരോധനാജ്ഞ പുരോഗമിക്കുകയാണ്. നാളെ അർദ്ധരാത്രി വരെ ഇവിടങ്ങളിൽ നിരോധനാജ്ഞ തുടരും.

Adgp Sabarimala Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: