/indian-express-malayalam/media/media_files/uploads/2019/01/Srilankan-woman-Sasikala-climbs-18-steps-worships-at-Sabarimala-1.jpg)
ശബരിമല ക്ഷേത്രം
പത്തനംതിട്ട: ശബരിമല ക്ഷേത്രം ജൂൺ 14ന് തുറക്കും. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ദർശനം. വെർച്വൽ ക്യൂ വഴി ഒരേസമയം 50 പേർക്ക് ദർശനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 14 മുതൽ 28 വരെയാണ് ഭക്തർക്കായി നട തുറക്കുന്നത്. മണിക്കൂറില്‍ 200 പേരെ പ്രവേശിപ്പിക്കും.
ഭക്തർക്ക് താമസ സൗകര്യം അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ ഇവിടെനിന്നും മാറ്റും. പമ്പസ്‌നാനം അനുവദിക്കില്ല. കോവിഡ് -19 ഇല്ല എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുള്ള ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തര്‍ക്കും ദര്‍ശനം അനുവദിക്കും. വണ്ടിപ്പെരിയാര്‍ വഴി ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
Read More: ഗുരുവായൂരിൽ വീണ്ടും കല്യാണമേളം; ഇന്ന് ഒൻപത് വിവാഹങ്ങൾ
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ഒരു ദിവസം 600 പേര്‍ക്ക് ദര്‍ശനം നടത്താമെന്നും ദേവസ്വം മന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരെ മാത്രം അമ്പലത്തിനകത്ത് പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ക്ഷേത്ര ഭരണ സമിതി തീരുമാനമെന്നും ദേവസ്വം മന്ത്രി അറിയിച്ചു.
ക്ഷേത്രത്തില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഒന്നര വരെ മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളൂ. ഒരു മണിക്കൂറില്‍ 150 പേര്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വിഐപി ദര്‍ശനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും കോഴിക്കോട് പാളയം മൊഹ് യുദ്ദീൻ പള്ളിയും തിരുവനന്തപുരം പാളയം പള്ളിയും തൽക്കാലം തുറക്കില്ലെന്ന് പള്ളി കമ്മിറ്റി അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us