/indian-express-malayalam/media/media_files/uploads/2018/08/ramesh.jpg)
തിരുവനന്തപുരം: ശബരിമലയിൽ സർക്കാർ ഡബിൾ റോൾ കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിനു മേൽ സർക്കാരിന് യാതൊരു നിയന്ത്രണങ്ങളുമില്ല. ശബരിമലയിലെ സുരക്ഷാ ചുമതലയെപ്പറ്റി മന്ത്രിയും നിരീക്ഷണ സമിതിയും പരസ്പരം പഴിചാരുകയാണെന്നും നാഥനില്ലാത്ത അവസ്ഥയാണ് നിലവിൽ ശബരിമലയിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
സ്ത്രീകൾ മുൻപ് എത്തിയപ്പോഴുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇപ്പോൾ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുവരാൻ പാടില്ലായിരുന്നു. ശബരിമല തീർത്ഥാടനം സുഗമമായി നടത്താനുള്ള വഴികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. ശബരിമലയിൽ ഇത്തരം നാടകം ആവർത്തിക്കരുതെന്നും ഇന്നലെയും ഇന്നും നടന്ന നാടകം അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
Read: പ്രതിഷേധപ്പട കണ്ട് പിന്മാറി പൊലീസ്; യുവതികളെ തിരിച്ചിറക്കി; കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പോരാടുന്ന മനിതി സംഘടനയിലെ അംഗങ്ങൾ ഇന്നലെ തമിഴ്നാട്ടിൽനിന്നും ശബരിമല ദർശനത്തിന് എത്തിയിരുന്നു. പ്രതിഷേധം മൂലം ഇവർക്ക് മല ചവിട്ടാൻ കഴിയാതെ മടങ്ങേണ്ടി വന്നു. ഇവർക്കു പിന്നാലെയാണ് ഇന്ന് കോഴിക്കോട്, മലപ്പുറം സ്വദേശിനികളായ ബിന്ദു, കനകദുർഗ എന്നിവർ മല കയറാനെത്തിയത്. ഇവർ മല ചവിട്ടി തുടങ്ങിയെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് തിരിച്ചിറക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us