scorecardresearch

ശബരിമല സ്വർണപ്പാളി വിവാദം; ഉടൻ തിരികെ എത്തിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

ഇളക്കിയ സ്വർണപ്പാളിയുടെ തൂക്കം അടക്കം രേഖകൾ ഹാജരാക്കാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് കോടതി നിർദേശം നൽകി

ഇളക്കിയ സ്വർണപ്പാളിയുടെ തൂക്കം അടക്കം രേഖകൾ ഹാജരാക്കാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് കോടതി നിർദേശം നൽകി

author-image
WebDesk
New Update
High court-Kerala

ഫയൽ ഫൊട്ടോ

കൊച്ചി: ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിലെ സ്വർണപ്പാളി അനുമതി ഇല്ലാതെ ഇളക്കി അറ്റകുറ്റപണിക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിവാദത്തിൽ, ദേവസ്വം ബോർഡ്‌ ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ചു. കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് ദേവസ്വം ബോർഡ് മാപ്പപേക്ഷിച്ചത്. ഇതോടെ സ്വർണപ്പാളി ഉടൻ എത്തിക്കണമെന്ന നിലപാട് കോടതി മയപ്പെടുത്തി.

Advertisment

Also Read: സിപിഐ സംസ്ഥാന സമ്മേളനത്തിൽ വൻ വെട്ടിനിരത്തൽ; ബിനോയ് വിശ്വം തുടരും

സ്വർണപ്പാളി ഉടൻ എത്തിക്കേണ്ടെന്ന് കോടതി അറിയിച്ചു. എന്നാൽ ഇളക്കിയ സ്വർണപ്പാളിയുടെ തൂക്കം അടക്കം രേഖകൾ ഹാജരാക്കാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് കോടതി നിർദേശം നൽകി. വൈകിട്ട് നാലരക്ക് മുൻപ് രേഖകൾ എത്തിക്കണം. മാനദണ്ഡങ്ങൾ പാലിച്ച് സ്പോൺസറുടെ ചെലവിലാണ് അറ്റകുറ്റപ്പണിയെന്നും ബോർഡ് അറിയിച്ചു. സ്പോൺസറെ കോടതി കേസിൽ കക്ഷി ചേർത്തു.

Also Read: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് 5 ദിവസം മഴയ്ക്ക് സാധ്യത

Advertisment

അറ്റകുറ്റപണിക്ക് കൊണ്ടുപോയ സ്വർണപ്പാളി ചെന്നൈയില്‍ നിന്ന് എത്രയും വേഗം തിരിച്ചെത്തിക്കണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചത്. ദേവസ്വം ബോര്‍ഡിന്റെ നടപടി കോടതിയുടെ അനുമതി ഇല്ലാതെയാണന്ന് നിരീക്ഷിച്ചായിരുന്നു ഉത്തരവ്. നടപടിക്രമം പാലിച്ചാണ് സ്വർണപ്പാളി കൊണ്ടു പോയതെന്ന ബോർഡിൻ്റെ വിശദീകരണം കോടതി തള്ളുകയും ചെയ്തിരുന്നു. 

Also Read:സിപിഎമ്മിന് കുരുക്കായി ശബ്ദരേഖ വിവാദം; നേതാക്കൾക്കെതിരെ സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി

Sabarimala High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: