scorecardresearch

സിപിഎമ്മിന് കുരുക്കായി ശബ്ദരേഖ വിവാദം; നേതാക്കൾക്കെതിരെ സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി

സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ശബ്ദരേഖയിൽ പറയുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ശബ്ദരേഖയിൽ പറയുന്നതെന്നാണ് സിപിഎം വിശദീകരണം

സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ശബ്ദരേഖയിൽ പറയുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ശബ്ദരേഖയിൽ പറയുന്നതെന്നാണ് സിപിഎം വിശദീകരണം

author-image
WebDesk
New Update
sarath dyfi

വി.പി ശരത് പ്രസാദ്

തൃശൂർ: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.പി ശരത് പ്രസാദ്. എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവർക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങൾ. സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ അഴിമതി എന്നും സംഭാഷണത്തിലുണ്ട്. 

Advertisment

Also Read:മഴ മുന്നറിയിപ്പിൽ മാറ്റം;സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

സിപിഎമ്മിന്റെ ജില്ലാ ലീഡർഷിപ്പിലുള്ള ആർക്കും സാമ്പത്തിക പ്രശ്‌നം ഇല്ല. നേതാക്കളുടെ ഒരു ഘട്ടം കഴിഞ്ഞാൽ അവരുടെ ലെവൽ മാറും.പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണ്. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. കപ്പലണ്ടി കച്ചവടം ചെയ്ത കണ്ണേട്ടൻ രാഷ്ട്രീയം കൊണ്ടാണ് രക്ഷപ്പെട്ടത്. അത്ര വലിയ ഡീലിംഗ്സാണ് അവരൊക്കെ നടത്തുന്നതെന്നും ശബ്ദരേഖയിൽ പറയുന്നു. 

Also Read:അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

മുൻ മന്ത്രി എസി മൊയ്തീന്റെയും വർഗീസ് കണ്ടംകുളത്തിയുടെ പേര് ശബ്ദരേഖയിലുണ്ട്. എസി മൊയ്തീന് അപ്പർ ക്ലാസ് ഡീൽ ആണെന്നാണ് പറയുന്നത്. കെ കെ ആർ, സെവ്യർ, രാമചന്ദ്രൻ, എ സി മൊയ്ദീൻ ഒന്നും നിസാര ആളുകളല്ല. ജില്ലയിലെ അത്ര വലിയ അപ്പർ ക്ലാസ്സ് ആളുകളുമായി ബന്ധങ്ങളാണ് എ സി മൊയ്ദീനുള്ളതെന്നും ശരത് പ്രസാദിന്റെ ശബ്ദ രേഖയിലുണ്ട്. സിപിഎം നടത്തറ ലോക്കൽ കമ്മറ്റി അംഗം നിബിനുമായി വർഷങ്ങൾക്ക് മുൻപ് നടത്തിയ സംഭാഷണമാണ് പുറത്തു വന്നതെന്നാണ് ശരത് പ്രസാദിന്റെ വിശദീകരണം.

Advertisment

Also Read:സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; ബിനോയ് വിശ്വം സെക്രട്ടറിയായി തുടരും

സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ശബ്ദരേഖയിൽ പറയുന്നത്. കഴിഞ്ഞ ദിവസം സഹകരണസംഘങ്ങളിലെ അഴിമതിയെ കുറിച്ച് സംസാരിച്ചതിന്റെ ഭാഗമായി നിബിനെ ഏരിയാ കമ്മിറ്റിയിൽ തരംതാഴ്ത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയുടെ ശബ്ദരേഖ പുറത്തുവന്നത്. നിബിനും ശരത് പ്രസാദും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്.

അതേസമയം, അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പുറത്തുവന്നിരുക്കുന്നതെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുൾ ഖാദർ പ്രതികരിച്ചു. വർഷങൾക്ക്് മുമ്പുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. അതിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. അനുചിതമായ ഇത്തരം പരമാർശങ്ങളുടെ പേരിൽ ശരത്തിൽ നിന്ന് വിശദീകരണം തേടുമെന്നും അബ്ദുൾ ഖാദർ പറഞ്ഞു.

Read More: അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമവുമായി സംസ്ഥാന സർക്കാർ

Cpm Dyfi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: