/indian-express-malayalam/media/media_files/2025/09/30/sabarimala-swarnapali-2025-09-30-13-08-07.jpg)
നാലു കിലോ തൂക്കം ആണ് ശിൽപത്തിന് കുറവുണ്ടായത്
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ ഭാരം കുറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും വാസുദേവനെയും ചോദ്യം ചെയ്യാൻ ദേവസ്വം വിജിലൻസ് തീരുമാനം. നാലു കിലോ തൂക്കം ആണ് ശിൽപത്തിന് കുറവുണ്ടായത്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡും ആവശ്യപ്പെട്ടിട്ടുണ്ട്. പോറ്റി ദുരൂഹമായ വ്യക്തിത്വത്തിന് ഉടമയെന്നും ഇയാളുടെ പശ്ചാത്തലം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: 48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ തിരിച്ചുവിളിക്കും; സിഎം വിത്ത് മീ പരിപാടിയ്ക്ക് തുടക്കം
2019 ൽ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലാണ് ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്. അറ്റകുറ്റപ്പണിക്ക് ശേഷം തിരികെ എത്തിച്ചപ്പോഴാണ് തൂക്കം കുറഞ്ഞതെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. സ്വർണപ്പാളികൾ അറ്റകുറ്റപണികൾക്കായി കൊണ്ടുപോയപ്പോൾ ഗുരുതര വീഴ്ച സംഭവിച്ചതായുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിച്ചുവേണം സ്വർണ്ണപ്പാളികൾ കൊണ്ടുപോകാൻ എന്നായിരുന്നു ദേവസ്വം ബോർഡ് ഉത്തരവ്. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.
Also Read: സ്വർണവില സർവ്വകാല റെക്കോർഡിൽ, പവന് 86,000 രൂപ കടന്നു
അതിനിടെ, സ്വർണപീഠം കാണാതായതിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും വാസുദേവനെയും പ്രതിയാക്കുന്നതിൽ തീരുമാനം പിന്നീട് എടുക്കുമെന്ന് വിജിലൻസ് വ്യക്തമാക്കി. 2019-ല്‍ ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയ കാലത്തുതന്നെ ദ്വാരപാലക ശില്പങ്ങള്‍ക്ക് പീഠംകൂടി നിര്‍മിച്ചിരുന്നു. ജീവനക്കാരനായ കോട്ടയം ആനിക്കാട് സ്വദേശി വാസുദേവന്‍ വഴി പീഠം ശബരിമലയിലേക്ക് എത്തിച്ചുവെങ്കിലും അളവിലുള്ള വ്യത്യാസം കാരണം സ്ഥാപിക്കാനായില്ല. പിന്നീട് എവിടെയാണെന്നത് അറിയില്ലെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞിരുന്നത്.
പീഠം കാണാതായതില്‍ ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വിജിലന്‍സ് എസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹോദരി മിനിദേവിയുടെ വീട്ടില്‍നിന്ന് പീഠം കണ്ടെടുത്തു. പീഠം വാസുദേവന്‍തന്നെ സൂക്ഷിക്കുകയായിരുന്നുവെന്നും സ്വര്‍ണപ്പാളി വിവാദം വന്നതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെത്തന്നെ ഏല്‍പ്പിക്കുകയും തുടര്‍ന്ന് പീഠം സഹോദരിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു എന്നുമാണ് സൂചന.
Read More: ദാദസാഹേബ് ഫാൽക്കെ പുരസ്‌കാര നേട്ടം; മോഹൻലാലിന് ആദരവുമായി സംസ്ഥാന സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.