scorecardresearch

അപമാനിച്ച് പുറത്താക്കി, സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്ന് എസ്.രാജേന്ദ്രൻ

ജീവിക്കാന്‍ വേണ്ടി പാര്‍ട്ടിയില്‍ വന്ന ആളല്ല താനെന്നും ഗവണ്‍മെന്റ് പോസ്റ്റില്‍നിന്ന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ വന്നയാളാണെന്നും രാജേന്ദ്രൻ

ജീവിക്കാന്‍ വേണ്ടി പാര്‍ട്ടിയില്‍ വന്ന ആളല്ല താനെന്നും ഗവണ്‍മെന്റ് പോസ്റ്റില്‍നിന്ന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ വന്നയാളാണെന്നും രാജേന്ദ്രൻ

author-image
WebDesk
New Update
s rajendran, mla, ie malayalam

ദേവികുളം: സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്ന് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. തന്നെ അപമാനിച്ച് പുറത്താക്കുകയാണ് പാർട്ടി ചെയ്തത്. രാജയെ തോൽപ്പിക്കാന്‍ ചായക്കടയിൽവച്ച് ഗൂഢാലോചന നടത്തിയെന്ന പാര്‍ട്ടി കമ്മിഷന്റെ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്ന് രാജേന്ദ്രൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ചായക്കടയിൽവച്ച് ആരെങ്കിലും ഗൂഢാലോചന നടത്തുമോ? ചായക്കട എന്താ സ്വന്തമായി എടുത്തിരിക്കുകയാണോയെന്നും രാജേന്ദ്രൻ ചോദിച്ചു.

Advertisment

ആരോപണങ്ങളില്‍ ഞാന്‍ വിശദീകരണം നല്‍കിയിരുന്നു. വിശദീകരണം ചോദിച്ചിട്ട് കൊടുത്തില്ലെന്ന ആരോപണം തെറ്റാണ്. മറുപടി രജിസ്റ്റേർഡ് പോസ്റ്റ് ആയി ജില്ലാ കമ്മിറ്റിക്കാണ് അയച്ചത്. തന്റെ വിശദീകരണം അംഗീകരിച്ച് അംഗത്വത്തില്‍ നിലനിര്‍ത്താമായിരുന്നുവെന്നും രാജേന്ദ്രൻ പറഞ്ഞു.

ജീവിക്കാന്‍ വേണ്ടി പാര്‍ട്ടിയില്‍ വന്ന ആളല്ല താനെന്നും ഗവണ്‍മെന്റ് പോസ്റ്റില്‍നിന്ന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ വന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വാഗതം ചെയ്തിട്ടുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ സിപിഐ മോശം പാര്‍ട്ടി ഒന്നും അല്ലല്ലോ എന്നായിരുന്നു രാജേന്ദ്രന്റെ മറുപടി.

ദേവികുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ.രാജയെ തോല്‍പ്പിക്കാന്‍ എസ്.രാജേന്ദ്രൻ ശ്രമിച്ചുവെന്നാണ് ആരോപണം. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയോ സസ്‌പെന്‍ഡു ചെയ്യുകയോ വേണമെന്നാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.

Advertisment

Read More: സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഇന്നുമുതൽ; പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം

Cpm S Rajendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: