/indian-express-malayalam/media/media_files/uploads/2018/10/rss-1.jpg)
തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 1,240ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ളത്. ഇവിടങ്ങളിലെ ആർഎസ്എസിന്റെ എല്ലാ പ്രവർത്തനങ്ങൾക്കുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മാർച്ച് 31 തിയതിയിലാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള പല ദേവസ്വങ്ങളിലും ആർഎസ്എസ് ശാഖ പ്രവർത്തിക്കുന്നതായും മാസ് ഡ്രിൽ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ക്ഷേത്രങ്ങളിലെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ബന്ധപ്പെട്ടല്ലാതെയുള്ള കാര്യങ്ങൾക്ക് ആയുധം ഉപയോഗിച്ചുള്ളതോ അല്ലാതെയോ ഉള്ള കായിക പരിശീലനം നടത്തുന്നതിനോ മാസ് ഡ്രില്ലിനോ അനുവാദമില്ലെന്ന് സർക്കുലറിൽ എടുത്തുപറയുന്നുണ്ട്. ആയുധം ഉപയോഗിച്ചോ അല്ലാതെയോ ഉള്ള കായിക പരിശീലനത്തിനും വിലക്കേര്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍.
Read Also: രാഹുലിന്റെ റോഡ് ഷോയിൽ ലീഗ് പതാക അഴിപ്പിച്ചെന്ന് സിപിഎം; പ്രതിരോധിച്ച് യുഡിഎഫ്, രാഷ്ട്രീയപ്പോര്
ശാഖ പ്രവർത്തനമോ മാസ് ഡ്രിൽ നടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അത് തടയുന്നതിനു ആവശ്യമായ നടപടികൾ ഉത്തരവാദിത്തപ്പെട്ടവർ സ്വീകരിക്കണം. ശാഖാപ്രവർത്തനം, മാസ് ഡ്രിൽ എന്നിവ തടയുന്നതിനുള്ള നടപടികൾ ക്ഷേത്രം ജീവനക്കാർ സ്വീകരിക്കണം. ഇത്തരം സംഭവങ്ങൾ കമ്മിഷണറുടെ ഓഫീസിൽ അറിയിക്കണം. ഇക്കാര്യത്തിൽ വീഴ്‌ച വരുത്തുന്ന ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ ഉണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.