Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

രാഹുലിന്റെ റോഡ് ഷോയിൽ ലീഗ് പതാക അഴിപ്പിച്ചെന്ന് സിപിഎം; പ്രതിരോധിച്ച് യുഡിഎഫ്, രാഷ്ട്രീയപ്പോര്

ചിഹ്നം ആലേഖനം ചെയ്‌ത പതാക മാത്രമേ റോഡ് ഷോയില്‍ ഉപയോഗിച്ചിരുന്നുള്ളൂ എന്ന് യുഡിഎഫും വിശദീകരിച്ചു

വയനാട്: രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ മുസ്‌ലിം ലീഗ് പതാക അഴിപ്പിച്ചെന്ന് സിപിഎം ആരോപണം. റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയ ലീഗ് പ്രവർത്തകർ തങ്ങളുടെ കെെയിലുണ്ടായിരുന്ന പതാകകൾ മടക്കിവയ്‌ക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ആരോപണം.

മാനന്തവാടിയില്‍ നടന്ന റോഡ് ഷോയിലാണ് ലീഗിന്റെ പതാക ഒഴിവാക്കിയതായി ആരോപണം ഉയർന്നത്. റോഡ് ഷോയ്‌ക്കെത്തിയ ലീഗ് പ്രവര്‍ത്തകര്‍ ഹരിത പതാക മടക്കിവയ്‌ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സിപിഎം ഇതിനെതിരെ രംഗത്തെത്തി. മണ്ഡലത്തില്‍ ബിജെപിയും യുഡിഎഫും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ തെളിവാണ് പതാക വിലക്കിയ സംഭവമെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

ആർഎസ്എസിന്റെ വോട്ട് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർഥി ജയലക്ഷ്‌മിക്ക് കിട്ടണമെങ്കിൽ മുസ്‌ലിം ലീഗിന്റെ പതാക ഒഴിവാക്കണമെന്ന് ആർഎസ്എസ് പക്ഷത്തു നിന്നുണ്ടായ സമ്മർദത്തെ തുടർന്നാണ് കെ.സി.വേണുഗോപാൽ ഇടപെട്ട് കെട്ടിയ കൊടിയെല്ലാം അഴിപ്പിച്ചതെന്നാണ്​ സിപിഎം പറയുന്നത്.

Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ കൂടുതൽ; സംസ്ഥാനത്ത് 2,798 പേർക്ക് കൂടി കോവിഡ്

എന്നാൽ, എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുകയാണെന്ന് യുഡിഎഫ് തിരിച്ചടിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തില്‍ തോല്‍വി ഭയന്നുള്ള ഇടതുപക്ഷത്തിന്റെയും ചില തൽപരകക്ഷികളുടെയും ഭാവന സൃഷ്‌ടിയാണു രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്‌ലിം ലീഗിന്റെ കൊടി അനുവദിച്ചില്ലെന്നുള്ള പ്രചരണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസ്‌താവനയിൽ വ്യക്തമാക്കി.

ചിഹ്നം ആലേഖനം ചെയ്‌ത പതാക മാത്രമേ റോഡ് ഷോയില്‍ ഉപയോഗിച്ചിരുന്നുള്ളൂ എന്ന് യുഡിഎഫും വിശദീകരിച്ചു. “മാനന്തവാടിയിൽ കോൺഗ്രസ്​ പതാക പോലും ഉപയോഗിച്ചിട്ടില്ല. സ്ഥാനാർഥിയുടെ ചിഹ്നമായ കൈപ്പത്തി ആലേഖനം ചെയ്​ത കൊടികൾ മാത്രമാണ്​ ഉപയോഗിച്ചത്. സുൽത്താൻ ബത്തേരിയിലും കൽപ്പറ്റയിലും നടന്ന രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ ലീഗിന്റേതടക്കമുള്ള എല്ലാ പതാകകളും ഉയോഗിച്ചിട്ടുണ്ട്​. മാനന്തവാടിയിൽ ഒരു പാർട്ടിയുടെയും കൊടികൾ ഉപയോഗിക്കാനോ ഉപയോഗിക്കാതിരിക്കാനോ ആർക്കും നിർദേശം നൽകിയിരുന്നില്ല,” യുഡിഎഫ് നേതാക്കൾ വിശദീകരിച്ചു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi road show muslim league flag cpm congress

Next Story
‘വോട്ടർമാരുടെ ഡാറ്റ ചോർത്തുന്നു’; ചെന്നിത്തലയ്‌ക്കെതിരെ സിപിഎം
The moderation of comments is automated and not cleared manually by malayalam.indianexpress.com