scorecardresearch

ഭാരത വിചാരകേന്ദ്രം ഡയറക്‌ടർ പി.പരമേശ്വരൻ അന്തരിച്ചു

2004 ൽ പത്മശ്രീയും 2018 ൽ പത്മവിഭൂഷനും നൽകി രാജ്യം ആദരിച്ചു

2004 ൽ പത്മശ്രീയും 2018 ൽ പത്മവിഭൂഷനും നൽകി രാജ്യം ആദരിച്ചു

author-image
WebDesk
New Update
ഭാരത വിചാരകേന്ദ്രം ഡയറക്‌ടർ പി.പരമേശ്വരൻ അന്തരിച്ചു

ഒറ്റപ്പാലം: ആർഎസ്എസ് താത്വിക ആചാര്യനും ഭാരത വിചാരകേന്ദ്രം ഡയറക്‌ടറുമായ പത്മവിഭൂഷൻ പി.പരമേശ്വരൻ (93) അന്തരിച്ചു. ഏതാനും ദിവസങ്ങളായി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

Advertisment

തൃശൂർ – പാലക്കാട് അതിർത്തിയിൽ മായന്നൂരിലെ നിള സേവാസമിതി സെക്രട്ടറി കെ.ശശികുമാറിന്റെ വീട്ടിൽ രാത്രി പന്ത്രണ്ടോടെയായിരുന്നു മരണം. മൃതദേഹം ഇന്നു രാവിലെ കൊച്ചിയിൽ എത്തിക്കും. കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനത്ത് പൊതുദർശനത്തിനു വയ്‌ക്കും. ഇന്ന് വെെകിട്ട് സ്വദേശമായ മുഹമ്മയിലാണ് സംസ്‌കാരം.

1926ൽ ആലപ്പുഴ മുഹമ്മ കായിപ്പുറം താമരശേരിൽ ഇല്ലത്ത് പരമേശ്വരൻ ഇളയതിന്റെയും സാവിത്രി അന്തർജനത്തിന്റെയും ഇളയ മകനായാണു പരമേശ്വരൻ ജനിച്ചത്.

Read Also: Horoscope of the week (Feb 9-Feb 15, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Advertisment

ചങ്ങനാശേരി എസ്.ബി.കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലെ പഠനക്കാലത്താണ് ആർഎസ്‌എസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നത്. 1951 മുതല്‍ ആർഎസ്‌എസ് മുഴുവന്‍സമയ പ്രചാരകനായി. ജവാഹർലാൽ നെഹ്‌റു സർവകലാശാലയുടെ നിയമനിർമാണസമിതി അംഗമായിരുന്നു.

2004 ൽ പത്മശ്രീയും 2018 ൽ പത്മവിഭൂഷനും നൽകി രാജ്യം ആദരിച്ചു. കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ്, ഹിന്ദു ഓഫ് ദി ഇയർ പുരസ്‌കാരം, അമൃതകീർത്തി പുരസ്‌കാരം, വിദ്യാധിരാജ ദർശന പുരസ്‌കാരം, ജന്മാഷ്‌ടമി പുരസ്‌കാരം, ആർഷഭാരത സംസ്‌കാര പരമശ്രേഷ്ഠ പുരസ്കാരം, ഹനുമാൻ പൊദ്ദാർ പുരസ്കാരം തു‌ടങ്ങിയവയ്ക്കും അദ്ദേഹം അർഹനായി.

Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: