Latest News

Horoscope of the week (Feb 9-Feb 15, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope of the week (Feb 09-Feb 15-2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

വാരഫലം, horoscope, weekly horoscope, weekly horoscope august, horoscope for the week, august weekly horoscope, horoscope 2019 for the week, horoscope indian express, weekly horoscope, horoscope today, week rashifal, rashiphalam, astrology, horoscope 2019, new year horoscope, today horoscope, horoscope virgo, astrology, daily horoscope virgo, astrology today, horoscope today scorpio, horoscope taurus, horoscope gemini, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, indian express ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ ഗ്രഹങ്ങൾ ഒരു ഘട്ടത്തിന്റെ അവസാനവും ഒരു പുതിയ ചക്രത്തിന്റെ ആരംഭവും അടയാളപ്പെടുത്തണം. ധനപരമായ കാര്യങ്ങളിൽ നിങ്ങൾ പരിചിതമല്ലാത്തതും പ്രായോഗികവുമായ സമീപനം സ്വീകരിക്കുന്നത് കാണാം. ഈ ആഴ്‌ചയുടെ അവസാനത്തോടെ, ഭാവിയിലേക്ക് നോക്കേണ്ടതിന്റെ ആവശ്യകത നിങ്ങൾ കാണും, ചെലവാക്കുന്നതിനേക്കാൾ ലാഭിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതായിരിക്കും.

Read Here: Horoscope Today February 10, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

അടുത്ത വർഷത്തെ നിങ്ങളുടെ വ്യക്തിബന്ധങ്ങൾ, ഗാർഹിക കാര്യങ്ങൾ, പ്രൊഫഷണൽ അഭിലാഷങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ ഈ ആഴ്ചയിലെ ഗ്രഹങ്ങൾ വളരെ പ്രധാനമാണ്. നിങ്ങൾ നിങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളും പ്രചോദനങ്ങളുമായി എത്രത്തോളം യോജിക്കുന്നുവോ, അത്രമാത്രം നിങ്ങൾക്ക് ജീവിതത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും. സന്തോഷകരമെന്നു പറയട്ടെ, നിങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം പ്രണയത്തിൽ ഉടൻ തന്നെ ലഭിക്കും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഒരർത്ഥത്തിൽ, നിങ്ങളുടെ ജ്യോതിഷ രേഖകകളിൽ പലതും ധനകാര്യത്തെക്കുറിച്ചും ഹ്രസ്വകാല അടിയന്തര സാഹചര്യങ്ങളെയും ദീർഘകാല പദ്ധതികളെയും എങ്ങനെ കൈകാര്യം ചെയ്യാമെന്ന ചോദ്യവും ഉയർത്തുന്നു. എല്ലാറ്റിനുമുപരിയായി, നിങ്ങളുടെ കുട്ടിക്കാലം മുതൽ നിങ്ങളിൽ അവശേഷിക്കുന്ന മുൻധാരണകളിൽ നിന്ന് സ്വയം മോചിതരാകുകയും, വർത്തമാനകാലത്തെ നിയന്ത്രിക്കുകയും ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വർധിച്ച അഭിവൃദ്ധി അതിന്റെ ഫലമായിരിക്കും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ആത്യന്തികമായി, നിങ്ങളുടെ ഉദ്യോഗത്തിലെ മുന്നേറ്റം അർപ്പണബോധത്തോടെയും ജാഗ്രതയിലൂടെയും മാത്രമേ നേടാനാകൂ എന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ വ്യക്തിപരമായ ജീവിതം ഇപ്പോൾ അമൂല്യവും സംരക്ഷിക്കേണ്ടതുമാണ്. അതുകൊണ്ട് ഗാർഹിക ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും ഉപേക്ഷിക്കാനുള്ള സമ്മർദ്ദത്തിൽ അകപ്പെടരുത്, അതിന്റെ പ്രധാനം കാരണം നിങ്ങളുടെ സ്വന്തം സന്തോഷം കുടുംബത്തിന്റെ സന്തോഷത്തിലാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നിവയെല്ലാം നിങ്ങളുടെ ജീവിതത്തിലെ നല്ല മേഖലകളിലേക്ക് ചലനാത്മക സാന്നിധ്യം വ്യാപിപ്പിക്കുമ്പോൾ നിങ്ങളുടെ അഭിലാഷങ്ങൾ സഫലീകരിക്കാൻ നിങ്ങൾക്ക് സാധിക്കും, ഇത് നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ കാര്യങ്ങളിൽ വ്യാപകവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ മാറ്റത്തിന് കാരണമാകുന്നു. അതുവരെ, ഒരു ചെറിയ ഇടവേള എടുത്ത് എന്തുകൊണ്ട് ശാന്തമായ ഗ്രഹ വശങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്തിക്കൂടാ?

Varsha Phalam 2020: വർഷഫലം 2020

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പ്രണയപരമായ വികാരങ്ങൾ പലപ്പോഴും നിങ്ങളെ കീഴടക്കുന്നു, പക്ഷേ, എല്ലാ സാധ്യതകളെയും കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങൾക്ക് സ്വയം ആസ്വദിക്കാൻ സാധിക്കും. അതിനാൽ ഈ ആഴ്ച സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഗ്രഹമായ ശുക്രന്റെ ചലനങ്ങൾക്കായി ശ്രദ്ധിക്കുക, ആനന്ദകരമായ ക്ഷണങ്ങൾ ആസ്വദിക്കുക, എന്നാൽ വൈകാരിക സങ്കീർണതകൾ പരിഹരിക്കുക. എല്ലാറ്റിനുമുപരിയായി, ശുഭാപ്തിവിശ്വാസം പുലർത്തുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ ജീവിതത്തിൽ അർത്ഥവത്തായ, പങ്കില്ലാത്ത നിരവധി ആളുകളോടും സ്ഥലങ്ങളോടും വിടപറയേണ്ട സമയമായതുകൊണ്ട് മാത്രം, ഈ ആഴ്ച ഒരു വലിയ പ്രക്ഷോഭത്തിന്റെ സാധ്യതയിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. നിങ്ങൾ സ്വഭാവമനുസരിച്ച് ഒരു സ്വതന്ത്ര ആത്മാവാണ്, അതിനാൽ ഒരു പുതിയ സാഹസിക യാത്ര ചെയ്യുന്നതിൽ നിങ്ങൾ സന്തുഷ്ടരായിരിക്കണം, നിങ്ങൾ കണ്ടെത്തുന്നതുപോലെ ജീവിതം എടുക്കുകയും പിന്തുടരുകയും ചെയ്യുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ദീർഘകാലമായി കാത്തിരുന്ന സാമൂഹിക മെച്ചപ്പെടുത്തലുകൾ നടപ്പിലാക്കാൻ ആവശ്യമായ ദൂരം വ്യാഴം നിങ്ങൾക്ക് നൽകുന്നുണ്ട്, എന്നാൽ നിങ്ങൾ വേഗത്തിൽ നീങ്ങുന്നില്ലെങ്കിൽ കുറച്ച് മാസങ്ങൾ കഴിയുന്നതുവരെ നിങ്ങൾക്ക് നിങ്ങളുടെ പദ്ധതികൾ ഉപേക്ഷിക്കേണ്ടിവരും. ഈ ഗ്രഹം എല്ലായ്പ്പോഴും പ്രതിഫലം നൽകുന്നുണ്ടെങ്കിലും, നിങ്ങൾക്ക് സ്വയം കഠിനാധ്വാനവും ജാഗ്രതയും പ്രായോഗിക ചിന്തയുമുണ്ടായിരിക്കണം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

സമീപകാലത്തെപ്പോലെ ഗ്രഹങ്ങളുടെ രൂപീകരണം അത്ര പ്രയോജനകരമായിരിക്കില്ല, എന്നിട്ടും നിങ്ങളുടെ ഭരണ ഗ്രഹമായ വ്യാഴം ആഴ്ച മുഴുവൻ ചെലവഴിക്കുന്നത് സഹായകരമായ വശങ്ങൾ അയയ്ക്കുന്നുവെന്നത് സംശയമില്ലാതെ നല്ല വാർത്തയാണ്. നിങ്ങളുടെ സര്‍ഗ്ഗശക്തിയുള്ള സൗര ഗ്രഹത്തിൽ നിരവധി ഗ്രഹങ്ങളുടെ സാന്നിധ്യം ഉള്ളതുകൊണ്ട്, ഇത് യാത്രാ സ്വാധീനം നല്ലതാക്കുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇതൊരു സജീവമായ ആഴ്ചയാണ്, നിങ്ങൾ അർഹമായ സമയത്ത്‌ അവധിയെടുക്കുകയാണെങ്കിൽപ്പോലും, നിങ്ങളുടേത് അലസവും അലംഭാവവുമായ ഒരു രാശിയാണെന്ന ആവർത്തിച്ചുള്ള ആക്ഷേപം ചവറ്റുകുട്ടയിലെറിയാൻ നിങ്ങൾക്ക് കഴിയും. വേലിയേറ്റം നിങ്ങളുടെ ദിശയിലേക്ക് ഒഴുകും, ഒപ്പം വൈകാരികവും സാമൂഹികവുമായ എല്ലാ സാഹസികതകളും ആസൂത്രണം ചെയ്തപോലെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

സൂര്യനും ചന്ദ്രനും ബുധനും ഒരു കൂട്ടം ഗ്രഹങ്ങളുമായി സൗഹാർദപരമായ രേഖകൾ രൂപപ്പെടുത്തുമ്പോൾ, നിങ്ങളുടെ പ്രത്യേക കഴിവുകൾക്ക് ആവശ്യക്കാർ ഏറെയാണ്, ഭാഗികമായി നിങ്ങളുടെ പ്രായോഗിക കഴിവുകളെ ആശ്രയിച്ചിരിക്കുന്ന ജോലിസ്ഥലത്തെ സഹപ്രവർത്തകരും ഭാഗികമായി നിങ്ങളുടെ അടിസ്ഥാനപരമായ കരുതലും മൃദുലമായ സ്വഭാവവും പ്രയോജനപ്പെടുത്തുന്ന നിങ്ങളുടെ ബന്ധുക്കളും വീട്ടുകാരും. വിജയം വളരെ വൈകി എത്തിയില്ലെങ്കിലും, കാത്തിരിപ്പിന് വിലയുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ശുക്രന്റെ വളരെ സഹായകരമായ വിന്യാസങ്ങൾ കാരണം വഴി കൂടുതൽ സുഗമമാകുകയും മോശം വികാരങ്ങളെ വിശ്രമിക്കാൻ അനുവദിക്കുകയും ചെയ്യും. ആഴ്‌ചയുടെ അവസാനത്തിൽ മാത്രമേ സുഹൃത്തുക്കളുമായി അകന്നുപോകാനുള്ള യഥാർത്ഥ അപകടസാധ്യത ഉണ്ടാകൂ, ഭാഗികമായി അതിന്റെ കാരണം ചൊവ്വയുടെയും നെപ്റ്റ്യൂണിന്റെയും ക്രമരഹിതമായ രീതിയാണ്. എല്ലാ ക്രമീകരണങ്ങളും അതി സൂക്ഷ്മമായി ചെയ്തു എന്ന് ഉറപ്പാക്കുക, എങ്കിൽ തെറ്റുകൾ പരമാവധി ഒഴിവാക്കാം.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope of the week feb 09 to feb 15 2020 check astrology prediction for aries virgo libra gemini cancer and other signs

Next Story
Horoscope Today February 08, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, astrology, horoscope today, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com