scorecardresearch

ഭിന്നശേഷി ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം; തീരുമാനമെടുത്ത് മന്ത്രിസഭ

ഭിന്നശേഷി സംവരണം അനുവദിക്കുന്നതിനുള്ള തസ്തികകള്‍ കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കും

ഭിന്നശേഷി സംവരണം അനുവദിക്കുന്നതിനുള്ള തസ്തികകള്‍ കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
differently abled employees promotion, reservation in abled employees promotion, Kerala government

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വിസില്‍ ഭിന്നശേഷി ജീവനക്കാര്‍ക്കു സ്ഥാനക്കയറ്റത്തില്‍ നാല് ശതമാനം സംവരണം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സുപ്രീംകോടതി ഉത്തരവ് പാലിച്ചുകൊണ്ടാണിത്.

Advertisment

കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിച്ച് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച കരട് മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കും.

വിവിധ വകുപ്പുകളിലെ സ്‌പെഷല്‍ റൂള്‍സ് ഭേദഗതി വരുത്തുന്നതിനും റോസ്റ്റര്‍ സിസ്റ്റം നിലനിര്‍ത്തുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറപ്പെടുവിക്കും.

Advertisment

നേരിട്ടു നിയമനം നടത്തുന്ന തസ്തികകളില്‍ സ്ഥാനക്കായറ്റം വഴിയും നിയമനം നടത്തുന്നുണ്ടെങ്കില്‍, അതായത് ഒരു തസ്തികയില്‍ നേരിട്ടുള്ള നിയമനം വഴിയും സ്ഥാനക്കയറ്റം വഴിയും നിയമനം നടത്തുന്നപക്ഷം അത്തരം തസ്തികകളില്‍ ഭിന്നശേഷി ജീവനക്കാര്‍ക്കു സംവരണം അനുവദിക്കും.

അത്തരത്തില്‍ സ്ഥാനക്കയറ്റത്തില്‍ ഭിന്നശേഷി സംവരണം അനുവദിക്കുന്നതിനുള്ള തസ്തികകള്‍ കണ്ടെത്തുന്നതിനായി ഫങ്ഷണല്‍ അസസ്‌മെന്റ് നടത്തി വിദഗ്ധ സമിതി മുമ്പാകെ സമര്‍പ്പിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കും.

Employee Reservation Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: