scorecardresearch

വിഖ്യാത നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഓസെല്ലയ്ക്കു ദുരനുഭവം; തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചു

ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഓസല്ലെയ്ക്കു പ്രവേശനം നിഷേധിച്ചതെന്നും കാരണം വെളിപ്പെടുത്താനാകില്ലെന്നും ഇമിഗ്രേഷന്‍ ഓഫീസര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു

ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഓസല്ലെയ്ക്കു പ്രവേശനം നിഷേധിച്ചതെന്നും കാരണം വെളിപ്പെടുത്താനാകില്ലെന്നും ഇമിഗ്രേഷന്‍ ഓഫീസര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു

author-image
Arun Janardhanan
New Update
Filipo Osella, Anthropologist Filipo Osella, hiruvananthapuram airport

ഫിലിപ്പോ ഒസെല്ല/ എക്‌സ്‌പ്രസ് ഫൊട്ടോ

ചെന്നൈ: രാജ്യാന്തര തലത്തില്‍ പ്രശസ്തനായ നരവംശ, സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഓസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് സ്വദേശത്തേക്കു തിരിച്ചയച്ചു. യുകെയിലെ സസെക്‌സ് സര്‍വകലാശാലയിലെ പ്രൊഫസറായ അദ്ദേഹത്തിന് വ്യാഴാഴ്ചയാണ് ദുരനുഭവമുണ്ടായത്.

Advertisment

കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യയിലെ സമൂഹങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ പരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി ഇടപഴകിയിരുന്ന ഓസെല്ല വെള്ളിയാഴ്ച മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന ഒരു സമ്മേളനത്തിനായാണ് എത്തിയത്.

തിരിച്ചയച്ച കാര്യം സ്ഥിരീകരിച്ച ഓസെല്ല, ഒരു കാരണവും വ്യക്തമാക്കാതെയാണ് തനിക്കു പ്രവേശനം നിഷേധിച്ചതെന്നു പറഞ്ഞു. യുകെയിലേക്കു മടങ്ങാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഓസല്ലെയ്ക്കു പ്രവേശനം നിഷേധിച്ചതെന്നും കാരണം വെളിപ്പെടുത്താനാകില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തിലെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസേഴ്സിലെ (എഫ്ആര്‍ആര്‍ഒ) ഇമിഗ്രേഷന്‍ ഓഫീസര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Advertisment

Also Read: പ്രധാനമന്ത്രി ഏറെ താത്പര്യത്തോടെ കേട്ടു; സില്‍വര്‍ ലൈന് അനുമതി കിട്ടുമെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി

ദുബായില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ഇന്നു പുലര്‍ച്ചെയാണ് ഓസെല്ല തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ ഒരുങ്ങിയപ്പോള്‍, ഫ്‌ളൈറ്റ് അസിസ്റ്റന്റുമാരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം ലഭിച്ചതായി അറുപത്തിയഞ്ചുകാരനായ ഓസെല്ല പറഞ്ഞു.

''അവര്‍ എന്നെ പുറത്തുകാത്തുനിന്ന ഒരാളുടെ അടുത്തേക്ക് നയിച്ചു. തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗത്തിലേക്കു കൊണ്ടുപോയി. സാധാരണ നടപടിക്രമങ്ങള്‍ക്കുശേഷം അവര്‍ പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്യുകയും ഫൊട്ടോയും വിരലടയാളവും എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്നും ഉടന്‍ തിരിച്ചയയ്ക്കുമെന്നും പറഞ്ഞു. ഈ തീരുമാനം ഞാന്‍ എത്തുന്നതിന് മുമ്പ് തന്നെ അവര്‍ എടുത്തിരുന്നുവെന്നു വ്യക്തമാണ്. കാരണം ദുബായ് വിമാനം വഴി എന്നെ തിരിച്ചയയ്ക്കുന്നതിന്റെ നടപടികള്‍ക്കായി ഒരു എമിറേറ്റ്സ് ജീവനക്കാരന്‍ അവിടെ ഉണ്ടായിരുന്നു,'' ഓസെല്ല പറഞ്ഞു.

എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും സൂപ്പര്‍വൈസറും അങ്ങേയറ്റം സ്നേഹശൂന്യമായും മര്യാദയില്ലാതെയുമാണ് പെരുമാറിയതെന്ന് ഓസെല്ല പറഞ്ഞു. എന്തുകൊണ്ടാണ് തനിക്കു പ്രവേശനം നിഷേധിക്കുന്നതെന്നും തിരിച്ചയയ്ക്കുന്നതെന്നും വിശദീകരിക്കാന്‍ വിസമ്മതിച്ച അവര്‍, ഇത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണെന്നു മാത്രമാണു പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.

Also Read: സിൽവർലൈൻ: പാർലമെന്റ് മാർച്ച് നടത്തിയ എംപിമാർക്കുനേരെ കയ്യേറ്റം; നിഷേധിച്ച് ഡൽഹി പൊലീസ്

തിരിച്ചയയ്ക്കാന്‍ സാങ്കേതിക കാരണങ്ങളൊന്നുമില്ലെന്നു പറഞ്ഞ ഓസെല്ല, ഒരു വര്‍ഷത്തെ ഗവേഷണ വിസയ്ക്കു ഏപ്രില്‍ പകുതി വരെ കാലാവധിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ പാസ്പോര്‍ട്ടില്‍ പാക്കിസ്ഥാനിലേക്കുള്ള രണ്ട് പഴയ വിസകളുണ്ടെന്നും കാരണം താന്‍ ഒരു ദക്ഷിണേഷ്യന്‍ സ്‌പെഷലിസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിസകള്‍ തനിക്ക് കേരളത്തിലേക്കോ ഇന്ത്യയിലേക്കോ പ്രവേശനം അനുവദിക്കുന്നത് ഒരിക്കലും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള, പ്രത്യേകിച്ച് കേരളവുമായുള്ള ഓസെല്ലയുടെ ദീര്‍ഘകാല ബന്ധത്തിന് 1980-കളുടെ അവസാനം മുതലുള്ള പഴക്കമുണ്ട്. ഇന്ത്യയെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയ പണ്ഡിതനായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ കേരളത്തെയും മലബാറിലെ മുസ്ലീങ്ങളെയും കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങള്‍ രാഷ്ട്രീയമായി വിവാദം സൃഷ്ടിച്ചവയായിരുന്നില്ല.

'കേരള തീരദേശ സമൂഹങ്ങളുടെ ഉപജീവന മാര്‍ഗവും ജീവിതവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിഷയങ്ങള്‍' എന്ന വിഷയത്തില്‍ വെള്ളി മുതല്‍ ഞായര്‍ വരെ മസ്‌കറ്റ് ഹോട്ടലില്‍ നടക്കാനിരുന്ന സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണം ഓസെല്ലയായിരുന്നു.

Immigration Airport Thiruvananthapuram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: