scorecardresearch

മലയാളിയുടെ പ്രവാസം അവസാനിക്കുന്നുവോ? കേരള മൈഗ്രേഷ​ൻ സർവേ കണ്ടെത്തിയ കാര്യങ്ങൾ

കഴിഞ്ഞ അഞ്ച് വർഷത്തിനിടിയൽ പ്രവാസികളായവരുടെ എണ്ണത്തിൽ 11 ശതമാനം കുറവ്. പഠന പ്രകാരം 1.29 ദശലക്ഷം പേരാണ് മടങ്ങിവന്ന പ്രവാസികൾ. ഇത് മൊത്തം പ്രവാസികളുടെ 60 ശതമാനം വരും. ഇതേസമയം, കേരളത്തിൽ പ്രവാസികളിൽ നിന്നും പ്രതിവർഷം 85,092 കോടി രൂപയാണ് ലഭിക്കുന്നുവെന്നും പഠനം

കഴിഞ്ഞ അഞ്ച് വർഷത്തിനിടിയൽ പ്രവാസികളായവരുടെ എണ്ണത്തിൽ 11 ശതമാനം കുറവ്. പഠന പ്രകാരം 1.29 ദശലക്ഷം പേരാണ് മടങ്ങിവന്ന പ്രവാസികൾ. ഇത് മൊത്തം പ്രവാസികളുടെ 60 ശതമാനം വരും. ഇതേസമയം, കേരളത്തിൽ പ്രവാസികളിൽ നിന്നും പ്രതിവർഷം 85,092 കോടി രൂപയാണ് ലഭിക്കുന്നുവെന്നും പഠനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
malayalee migration to gulf

തിരുവനന്തപുരം: തൊഴിൽ തേടിയുളള മലയാളിയുടെ പ്രവാസത്തിന് അഞ്ച് വർഷത്തിനുളളിൽ  വൻതോതിൽ കുറവുണ്ടായതായി പഠനം. 2013 മുതൽ 2018 വരെയുളള കാലയളവിൽ പ്രവാസി മലയാളികളുടെ എണ്ണത്തിൽ 11 ശതമാനം കുറവുണ്ടായതായി കണ്ടെത്തൽ. പ്രവാസികളാകുന്നവരുടെ എണ്ണം പല കാരണങ്ങളാൽ കുറയുമ്പോൾ കേരളത്തിലേയ്ക്ക് പ്രവാസികൾ അയക്കുന്ന പണത്തിന്റെ അളവ് കൂടിയിട്ടുണ്ട്. കേരളത്തിൽ​ നിന്നും പുറത്തേയ്ക്ക് പോകുന്നവരുടെ എണ്ണം കുറയുമ്പോഴും മടങ്ങിവരുന്നവരുടെ എണ്ണത്തിൽ​വർധനവാണ് രേഖപ്പെടുന്നത്.

Advertisment

ഗൾഫിലും മറ്റിടങ്ങളിലുമായി തൊഴിൽ തേടി പോയ മലയാളികളുടെ എണ്ണം 2.1 ദശലക്ഷം ആയിരുന്നു. ഇതിൽ 15.8 ശതമാനം പേർ സ്ത്രീകളാണ്. 2.1 ദശലക്ഷം പേരുണ്ടായിരുന്ന പ്രവാസികളിൽ  മൂന്ന് ലക്ഷം പേരുടെ കുറവാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. 2013ലെ കണക്ക് പരിഗണിക്കുമ്പോൾ ഇത് അന്നത്തേതിന്റെ പത്തിലൊന്ന് കുറവാണ് കാണിക്കുന്നത്. 11.6 ശതമാനം കുറവാണ് കേരളത്തിൽ നിന്നുളള പ്രവാസികളുടെ എണ്ണത്തിൽ​വന്നിട്ടുളള ​  കുറവെന്ന്  കേരളാ മൈഗ്രേഷൻ സർവേ ( കെ എം എസ്) 2018 ന്റെ അടിസ്ഥാനത്തി. ​ഡോ. എസ്.  ഇരുദയരാജൻ പറഞ്ഞു.

കേരളത്തിൽ 15- 29 എന്ന പ്രായത്തിനിടയിൽ​ ഉളളവരുടെ ജനസംഖ്യയിൽ കേരളത്തിലുണ്ടായ കുറവ് ഇതിന് ഒരുകാരണമാണെന്ന് ഇരുദയരാജൻ പ്രധാന കാരണങ്ങളിലൊന്നായി  ചൂണ്ടിക്കാ ണിക്കുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഗൾഫിലെ ശമ്പളം മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് നീങ്ങിയില്ല. ഇത് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് തൊഴിൽ തേടി പോകാനുളള താൽപര്യം കുറച്ചിട്ടുണ്ട്. ഇതിന് പുറമെ, മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആഭ്യന്തര സാമ്പത്തിക അവസ്ഥയിൽ​ കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക നേട്ടം ഇവിടെ തന്നെ ലഭിക്കുന്ന അവസ്ഥയും തൊഴിൽ തേടിയുളള പ്രവാസത്തിന്റെ അളവിൽ  കുറവ് വരുത്തുന്നതിന് കാരണമായിട്ടുണ്ട്.

എണ്ണ വിലയിലുണ്ടായ ഇടിവ് 2010 മുതൽ ഗൾഫ് സമ്പദ് വ്യവസ്ഥയെ ബാധിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ് നേരിയ വർധനവ് എണ്ണ വിലയിൽ ഉണ്ടായിട്ടുളളത്. ഇതിന് പുറമെ ഗൾഫ് രാജ്യങ്ങളിലെ നിതാഖത്ത് പോലുളള സ്വദേശിവൽക്കരണ നയങ്ങളും അടുത്തിടെ സൗദിയിൽ നടപ്പാക്കിയ ഫാമിലി ടാക്സ് പോലുളള നടപടികളും ഗൾഫ് രാജ്യങ്ങളിൽ​ പ്രവാസികൾക്ക് പ്രതീക്ഷാഭരിതമായ അവസ്ഥയല്ലാതാക്കിയിട്ടുണ്ടെന്നുളളതു കാരണമാകാമെന്ന് ഇരുദയരാജൻ പറയുന്നു.

കേരളത്തിൽ നിന്നുളള പ്രവാസികളിൽ 89.2 ശതമാനം പേരും ഗൾഫ് രാജ്യങ്ങളിലാണ്.

Advertisment

2013ൽ 20.70 ലക്ഷം മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിരന്നുവെങ്കിൽ 2018 ആയപ്പോഴേയ്ക്കും അത് 18.93 ലക്ഷം വരെയായി കുറഞ്ഞു. പ്രവാസികളിൽ ബാക്കി വരുന്ന പത്ത് ശതമാനം പേർ യു എസ് എ, യു കെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ്

യു എ ഇയിൽ 8.9 ലക്ഷം മലയാളികളാണ് പ്രവാസികളായി 2013 ൽ ഉണ്ടായിരുന്നത്. ഇത് 2018ആയപ്പോഴേയ്ക്കും 8.30 ആയി കുറഞ്ഞു. സൗദി അറേബ്യയിൽ 2013 ൽ 5.22 ലക്ഷം മലയാളി പ്രവാസികളാണുണ്ടായിരുന്നതെങ്കിൽ 2018 ആയപ്പോഴേയ്ക്കും അത് 4.87 ലക്ഷം പേരായി കുറഞ്ഞു.

എന്നാൽ, ഈ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഖത്തറിലേയ്ക്കുളള മലയാളി പ്രവാസത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. 2013ൽ 1.06 ലക്ഷം മലയാളി പ്രവസികളുണ്ടായിരുന്നത് 2018 ആയപ്പോൾ 1.86 ലക്ഷമായി ഉയർന്നു. ബഹ്റൈനിൽ പ്രവാസി മലയാളികളുടെ എണ്ണത്തിൽ വളരെയധികം കുറവുണ്ടായതായും പഠനം പറയുന്നു. 2013ൽ 1.49 ലക്ഷം പ്രവാസി മലയാളികളുണ്ടായിരുന്നത് 2018 ആയപ്പോൾ 0.81 ലക്ഷമായി കുറഞ്ഞു.

കേരളത്തിലെ അഞ്ച് വീടുകളെടുത്താൽ അതിലൊന്നിൽ ഒരു പ്രവാസി കുടുംബം ഉണ്ടാകും. മൂന്ന് മുസ്‌ലിം കുടംബങ്ങളിൽ നിന്ന് ഒരാൾ, അഞ്ച് ക്രൈസ്തവ കുടുംബങ്ങളിൽ നിന്ന് ഒരാൾ, പത്ത് ഹിന്ദു കുടുംബങ്ങളിൽ നിന്നൊരാൾ എന്നതാണ് വിവിധ മതവിഭാഗങ്ങളിൽ നിന്നുളള മലയാളികളുടെ പ്രവാസത്തിന്റെ കണക്ക്.

malayalee migration kerala migration studies ചിത്രീകരണം വിഷ്ണുറാം

കേരളത്തിൽ പ്രവാസികളിൽ നിന്നും പ്രതിവർഷം 85,092 കോടി രൂപയാണ് ലഭിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിക്കുന്ന ജില്ല മലപ്പുറമാണ്.  തൊട്ട് പിന്നിൽ കൊല്ലവും തൃശൂരുമുണ്ട്.  കേരളത്തിൽ​ വരുന്ന പ്രവാസി പണത്തിന്റെ 21 ശതമാനം മലപ്പുറം ജില്ലയിലാണ്. തൊട്ടുപിന്നിൽ കൊല്ലം ജില്ലയിൽ 15 ശതമാനവും മൂന്നാം സ്ഥാനത്ത് നിൽക്കുന്ന തൃശൂർ ജില്ലയിൽ 11 ശതമാനവും പ്രവാസികൾ അയക്കുന്ന പണമാണ്.

കേരളത്തിന് ദീർഘകാല ബന്ധമുളള ഗൾഫ് പ്രവാസത്തിന്റെ  അവസാന ഘട്ടമാണിതെന്ന് ഇരുദയരാജൻ പറഞ്ഞു.

പ്രവാസത്തിന്റെ അളവ് കുറഞ്ഞപ്പോഴും കേരളത്തിലേയ്ക്കുളള പ്രവാസി വരുമാനം ഉയരുകയാണ് ചെയ്ത്. അത് ഗൾഫിലെ സാമൂഹികവസ്ഥയിൽ ഉയർന്ന വരുമാനം ലഭിക്കുന്ന ജോലികളിൽ മലയാളികൾ കൂടുതലായി എത്തിച്ചേർന്നുവെന്നാണ്. അതുകൊണ്ട് അവർക്ക് കൂടുതൽ പണം നാട്ടിലേ്ക്ക് അയ്ക്കാൻ സാധിച്ചു. ഇതിന് പുറമെ നന്ദി പറയേണ്ടത് ദുർബലമാകുന്ന മൂല്യം കുറയുന്ന രൂപയ്ക്കാണ്. രൂപയുടെ മൂല്യം കുറഞ്ഞതോടെ കൂടുതൽ പണം ഇന്ത്യയിലേയ്ക്ക് അയ്ക്കുന്നുണ്ട്. കേരള മൈഗ്രന്റ് സർവേ 2018 പ്രകാരം കേരളത്തിൽ നിന്നും പുറത്തേയ്ക്കുളള​ പ്രവാസം കുറയുകയും മടങ്ങിവരുന്നവരുടെ എണ്ണം വർധിക്കുകയുമാണെന്ന് ഇരുദയരാജൻ പറഞ്ഞു. പഠന പ്രകാരം1.29 ദശലക്ഷം പേരാണ് മടങ്ങിവന്ന പ്രവാസികൾ. ഇത് മൊത്തം പ്രവാസികളുടെ 60 ശതമാനം വരും.

കേരളത്തിലെ പ്രളയം കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. കുറച്ച് കാലത്തേയ്ക്കെങ്കിലും പ്രവാസത്തിലൂടെ മാത്രമേ ഇതിന് പരിഹരിക്കാനാവു എന്നാണ് അനുമാനിക്കുന്നത്. പ്രളയത്തിന് ശേഷം പ്രവാസത്തിന്റെ ഇപ്പോഴത്തെ ഗതിക്ക് മാറ്റം വരുമെന്നാണ് കരുതുന്നത്. പ്രവാസം പുതിയ കേരളത്തിന്റെ ജീവനോപാധിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ കൂടുതൽ പ്രവാസവും കൂടുതൽ പണം കേരളത്തിലേയ്ക്ക് വരുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഇരുദയരാജൻ പറഞ്ഞു.

Read More: സൗദി അറേബ്യൻ പ്രവാസത്തിന്റെ അവസാനരംഗങ്ങൾ പ്രവാസിയും സാഹിത്യകാരനുമായ ഫൈസൽ എഴുതുന്നു

ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെ 15,000 വീടുകളിലാണ് ഇത് സംബന്ധിച്ച സർവേ നടത്തിയത്. കേരളാ സർക്കാരിന്റെ പ്രവാസികേരള കാര്യവകുപ്പിന്റെ സഹായത്തോടെയാണ് പഠനം നടത്തിയത്.

Migrants Study Gulf Countries

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: