scorecardresearch

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ആർഎസ്എസ് പ്രവർത്തകൻ ആലപ്പുഴയിൽ പിടിയിൽ

വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോയതായിരുന്നു പെൺകുട്ടി

വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോയതായിരുന്നു പെൺകുട്ടി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥിനിയായ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസ് മാത്രം പ്രായമുളള പെൺകുട്ടിയാണ് പീഡന ശ്രമത്തിന് ഇരയായത്.

Advertisment

വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോയതായിരുന്നു പെൺകുട്ടി. സൈക്കിളിലായിരുന്നു യാത്ര. ഈ സമയത്ത് പ്രതി പുറകെ ചെന്ന് കയറിപ്പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി.

Read More: കുട്ടികളെ പീഡിപ്പിച്ചാൽ ഇനി തൂക്കുകയർ വരെ ശിക്ഷ

പെൺകുട്ടി ഓടി സമീപത്തെ സ്കൂളിലേക്ക് കയറിയപ്പോൾ ഇയാളും പുറകെ ചെന്ന് ഇവിടെയുണ്ടായിരുന്ന വിദ്യാർത്ഥിനികളെയും ആക്രമിച്ചു. ഡിസംബർ 12 നായിരുന്നു സംഭവം. അതുൽ എന്ന 24 കാരനായ യുവാവാണ് പ്രതി. ഇയാൾ സജീവ ആർഎസ്എസ് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നെങ്കിലും ഇയാൾ ദിവസങ്ങളോളം ഒളിവിലായിരുന്നു. ഇന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Rape Attempt Alappuzha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: