scorecardresearch

വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട; മുഖ്യമന്ത്രിയെ വിമർശിച്ച് ചെന്നിത്തല, മാധ്യമങ്ങൾക്ക് പിന്തുണ

മാധ്യമപ്രവർത്തകരെ വിരട്ടിയാൽ അവർ പേടിച്ച് തന്റെ വഴിക്കാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. പാവം മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വെറുതെവിടണം

മാധ്യമപ്രവർത്തകരെ വിരട്ടിയാൽ അവർ പേടിച്ച് തന്റെ വഴിക്കാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. പാവം മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വെറുതെവിടണം

author-image
WebDesk
New Update
ramesh chennithala, രമേശ് ചെന്നിത്തല, kerala secretariat fire, സെക്രട്ടറിയേറ്റില്‍ തീപിടിത്തം, gold smuggling case, സ്വര്‍ണക്കടത്ത് കേസ്, chief secretary,ചീഫ് സെക്രട്ടറി, വിശ്വാസ് മേത്ത, അവിശ്വാസ് മേത്ത, pinarayi vijayan, പിണറായി വിജയന്‍, ldf, എല്‍ഡിഎഫ്, kodiyeri balakrishnan, കോടിയേരി ബാലകൃഷ്ണന്‍, iemalayalam, ഐഇമലയാളം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ പദ്ധതിയെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി അകാരണമായി ദേഷ്യപ്പെടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Advertisment

Read More: ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം ആരംഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റും വിജിലൻസും

"ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് വ്യക്തമായി. ഇത്തരം വിഷയങ്ങളെല്ലാം സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ദുബായിലെ എൻജിഒ ആയ എമിറേറ്റ്‌സ് റെഡ് ക്രസന്റ് സ്ഥാപനം ലൈഫ് മിഷന് വേണ്ടി 20 കോടി നൽകാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്ക് മുഖ്യമന്ത്രി ദുബായിൽ പോയിരുന്നു. ഇതിന് നാല് ദിവസം മുൻപ് ശിവശങ്കറും സ്വപ്‌ന സുരേഷും ദുബായിലേക്ക് പോയി, ശേഷം ചർച്ച ചെയ്താണ് പദ്ധതി ശരിയാക്കിയത്. എന്നാൽ ഇതിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ പങ്ക് എന്താണ്? പദ്ധതിയിൽ ശിവശങ്കറിന്റെ പങ്ക് എന്തായിരുന്നു? മുഖ്യമന്ത്രി വ്യക്തമാക്കണം" പ്രതിപക്ഷ നേതാവ് പറഞ്ഞു

"കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഖ്യമന്ത്രി മാധ്യമങ്ങളോട് കയർക്കുകയാണ്. മാധ്യമപ്രവർത്തകരെ വിരട്ടിയാൽ അവർ പേടിച്ച് തന്റെ വഴിക്കാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. പാവം മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വെറുതെവിടണം. വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട, ഇത് കേരളമാണ്. പ്രതിപക്ഷം ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും" ചെന്നിത്തല കൂട്ടിച്ചേർത്തു.

Advertisment

അതേസമയം, സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് ജാമ്യമില്ല. എൻഐഎ കോടതി സ്വപ്‌നയുടെ ജാമ്യഹർജി തള്ളി. സ്വപ്‌നയ്‌ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ജാമ്യം ലഭിച്ചാൽ ഉന്നതബന്ധം ഉപയോഗിച്ച് കേസിൽ ഇടപെടാൻ ശ്രമിക്കുമെന്നും എൻഐഎ വാദിച്ചു. അന്വേഷണ ഏജൻസിയായ എൻഐഎയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

എൻഐഎ ആരോപിക്കുന്ന കുറ്റങ്ങൾ പ്രതി ചെയ്‌തതിനു പ്രഥമദൃഷ്‌ട്യ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറി പരിശോധിച്ചതിൽ നിന്നും തെളിവുകളുണ്ടെന്ന് പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചത്. സ്വപ്‌നയ്‌ക്ക് തീവ്രവാദ സംഘങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്നതിനു നിലവിൽ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. പണം തീവ്രവാദ പ്രവർത്തനത്തിന് വേണ്ടി ചെലവഴിച്ചു എന്നതിനും നിലവിൽ തെളിവില്ലെന്നും കോടതി ഉത്തരവിൽ ചുണ്ടിക്കാട്ടി.

Pinarayi Vijayan Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: