കൊച്ചി: മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റും വിജിലൻസും ഹൈക്കോടതിയെ അറിയിച്ചു.

ഇബ്രാഹിംകുഞ്ഞിന് ചുമതലയുള്ള ചന്ദ്രിക ദിനപ്പത്രം കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്ന കളമശേരി സ്വദേശി ഗീരീഷ് ബാബുവിന്റെ ഹർജിയിലാണ് സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്ന പുതിയ ആവശ്യം കോടതിയുടെ മുന്നിലെത്തിയത്.

Read Also: പരിസ്ഥിതി ആഘാത നിയമഭേദഗതി: കേരളം നാളെ നിലപാട് അറിയിക്കും

ഇബ്രാഹിംകുഞ്ഞിന്റെയും മക്കളുടേയും ഉടമസ്ഥതയിലുള്ള പെരിയാർ പോളിമേഴ്‌സ് കമ്പനി ഉൽപ്പന്നമായ സ്കൈ ഫോം മാട്രസ് 2019-20 വർഷം ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സ്പോൺസർ ചെയ്തതടക്കം രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു.

നോട്ട് നിരോധനകലയളവിൽ ചന്ദ്രിക ദിനപ്പത്രം പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് കോടതി വിധി പറയാനായി മാറ്റി.

കേസിൽ കക്ഷി ചേരാനുള്ള ചന്ദ്രികയുടെ അപേക്ഷ കോടതി തള്ളി. ചന്ദ്രിക പത്രാധിപരോ, പ്രസാധകനോ അല്ല കക്ഷി ചേരാൻ ഹർജി നൽകിയതെന്നും കുറ്റാരോപിതരാണ് ഹർജി നൽകിയതെന്നും ഇവരെ കേൾക്കാൻ വ്യസ്ഥയില്ലെന്നും കോടതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.