scorecardresearch

ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നു; ആരോപണവുമായി രമേശ് ചെന്നിത്തല

ബിജെപി ശബരിമല വിഷയത്തെ സുവര്‍ണാവസരമായി കാണുക മാത്രമാണ് ചെയ്തതെന്നും യുഡിഎഫ് എന്നും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല

ബിജെപി ശബരിമല വിഷയത്തെ സുവര്‍ണാവസരമായി കാണുക മാത്രമാണ് ചെയ്തതെന്നും യുഡിഎഫ് എന്നും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല

author-image
WebDesk
New Update
Ramesh Chennithala, Congress, Tom Vadakkan

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ അറിവോടെയാണോ ഇതെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മൂന്നു നാലു ദിവസമായി ഫോണ്‍ ചോര്‍ത്തുന്നതായി സംശയമുണ്ട്. മറ്റ് പ്രതിപക്ഷ നേതാക്കളുടെ ഫോണും ചോര്‍ത്തുന്നതായി സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ചെന്നിത്തല ആവര്‍ത്തിച്ചു. ബിജെപി ശബരിമല വിഷയത്തെ സുവര്‍ണാവസരമായി കാണുക മാത്രമാണ് ചെയ്തതെന്നും യുഡിഎഫ് എന്നും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു. 2021 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല യുവതീപ്രവേശന വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Read Also: കൂടത്തായി കൊലപാതകം: ജോളിയുടെ ഭർത്താവ് ഷാജു കസ്റ്റഡിയിൽ

ശബരിമല വിധിയിൽ നിയമനിർമ്മാണം നടത്തുമെന്ന് രമേശ് ചെന്നിത്തല നേരത്തെയും പറഞ്ഞിരുന്നു.  2021 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുക ശബരിമലയിലെ യുവതീ പ്രവേശനം തടയാനുള്ള നിയമനിർമാണമായിരിക്കുമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. കോന്നിയിലെ യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ തീര്‍ച്ചയായും നിയമനിര്‍മ്മാണം നടത്തും. യുവതീ പ്രവേശന വിധിക്കെതിരെ നിയമനിർമാണം നടത്തുമെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയായിരിക്കും നിയമനിര്‍മ്മാണം നടത്തുകയെന്നു ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ശബരിമല യുവതീ പ്രവേശനത്തിനെതിരെ നിയമനിർമാണം നടത്താന്‍ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ചെന്നിത്തല വെല്ലുവിളിച്ചു.

Advertisment

Read Also: കൂടത്തായി കൊലപാതകം: അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത് രണ്ടാം ശ്രമത്തിൽ

ബിജെപിക്കെതിരെയും ചെന്നിത്തല രൂക്ഷ വിമര്‍ശനമുന്നയിച്ചു. ശബരിമല ബിജെപിക്കു സുവര്‍ണാവസരമായിരുന്നു. ശബരിമലയില്‍ നിയമനിർമാണം നടത്തുമെന്നു പറഞ്ഞു ബിജെപി വിശ്വാസികളെ കബളിപ്പിച്ചു. രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ശബരിമലയെ ഉപയോഗിച്ചത്. യുവതീ പ്രവേശന വിധിക്കെതിരെ പാര്‍ലമെന്റിൽ നിയമനിർമാണം നടത്താന്‍ നരേന്ദ്ര മോദിയെയും അമിത് ഷായെയും വെല്ലുവിളിക്കുകയാണ്. അതിനുള്ള ധൈര്യം ബിജെപിക്ക് ഉണ്ടോയെന്നു രമേശ് ചെന്നിത്തല ചോദിച്ചു.

യുഡിഎഫ് എന്നും വിശ്വാസി സമൂഹത്തിനൊപ്പമാണ്. അവർക്കൊപ്പം എന്നും നില്‍ക്കും. നാളെയും അങ്ങനെ തന്നെയായിരിക്കും. അതില്‍ രാഷ്ട്രീയമില്ല. പാലായില്‍ പറ്റിയ തെറ്റ് അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

By Election Sabarimala Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: