/indian-express-malayalam/media/media_files/uploads/2019/03/Ramesh-Chennithala.jpg)
കൊച്ചി: മസാല ബോണ്ട് വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ പോലും അറിയിക്കാതെയാണ് മസാല ബോണ്ട് ഇടപാടില്‍ ധനമന്ത്രി തോമസ് ഐസക് തീരുമാനങ്ങളെടുത്തതെന്ന് രമേശ് ചെന്നിത്തല കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read More: ‘കേരളത്തിന്റെ ഭരണാധികാരിയും ചോര്‍ ഹേ’; മസാല ബോണ്ട് വിഷയത്തില്‍ രമേശ് ചെന്നിത്തല
കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ തോമസ് ഐസക്ക് വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തുകയാണ്. എത്ര പരിഹസിച്ചാലും മസാല ബോണ്ട് ഇടപാടില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണം. ഫയലുകള്‍ പ്രതിപക്ഷത്തിന് ലഭിക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വസ്തുതകളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന നടപടി തെറ്റാണെന്നും ചെന്നിത്തല വ്യക്തമാക്കി.
തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ധനമന്ത്രിയുടെ മറുപടി തരംതാണതാണെന്നും എല്ലാ മേഖലയിലും ധനമന്ത്രി പൂർണ പരാജയമെന്നും ചെന്നിത്തല പറഞ്ഞു. നികുതി വരവ് കുറഞ്ഞതിന്‍റെയും ധനകമ്മി കൂടിയതിന്‍റെയും ഉത്തരവാദിത്വം ധനമന്ത്രി തോമസ് ഐസക്കിനാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ ഫയലുകൾ കാട്ടാൻ തയ്യാറാകണം. സർക്കാർ ഇടപാടുകൾ മറച്ച് വയക്കുന്ന നടപടി ശരിയല്ലെന്നും വിഷയം നിയമസഭ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.