തൃശൂർ: മസാല ബോണ്ട് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ശക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന് പറയുന്നതു പോലെ കേരളത്തിലെ ഭരണാധികാരിയും ചോര്‍ ഹേ ആണെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.

Read More: കിഫ്ബി മസാല ബോണ്ട്; സിഡിപിക്യു കമ്പനിക്ക് ലാവ്‌ലിനുമായി ബന്ധമില്ലെന്ന് ധനമന്ത്രി

കേരളത്തിന്റെ ഭരണാധികാരി പെരുംകള്ളനാണെന്ന് പറഞ്ഞ ചെന്നിത്തല മസാല ബോണ്ട് വില്‍പ്പനയില്‍ ഇടനിലക്കാരുണ്ടെന്ന മുന്‍ ആരോപണം വീണ്ടും ഉന്നയിച്ചു. ബോണ്ട് രേഖകള്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ കാണിക്കണമെന്നും അത് തങ്ങള്‍ക്ക് പരിശോധിക്കണമെന്നും ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.മസാല ബോണ്ട് പരിശോധിക്കാനുള്ള അവസരം നല്‍കണം. ഇതിനായി നാല് എംഎല്‍എമാരെ നിയോഗിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

Read More: കിഫ്ബിയുടെ മസാല ബോണ്ടില്‍ നിക്ഷേപം നടത്തിയത് ലാവ്‌ലിന്റെ കമ്പനിയെന്ന് ചെന്നിത്തല

മസാല ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണമെന്നും ബോണ്ടിന്റെ കാലാവധി എത്ര വര്‍ഷമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു. കിഫ്ബിയുടെ ബോണ്ടുകളില്‍ നല്ലൊരു പങ്കും വാങ്ങിയത് വിവാദ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി ബന്ധമുള്ള സിഡിപിക്യു എന്ന സ്ഥാപനമാണെന്നും ഇതില്‍ ക്രമക്കേട് ഉണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook