/indian-express-malayalam/media/media_files/uploads/2019/03/Ramesh-Chennithala.jpg)
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചുള്ള വത്തിക്കാനിലെ തിരുകര്‍മ്മങ്ങളില്‍ പങ്കടുക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയയ്ക്കാതിരുന്നതിനെയാണ് ചെന്നിത്തല വിമര്‍ശിച്ചത്. പ്രതിനിധി സംഘത്തെ വത്തിക്കാനിലേക്ക് അയയ്ക്കാതിരുന്നത് ക്രൈസ്തവ വിശ്വാസികളോടും കേരളീയ സമൂഹത്തോടും കാണിച്ച തികഞ്ഞ അനാദരവാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്.
Read Also: ചെന്നിത്തല സംസാരിക്കുന്നത് കെഎസ്‌യു നേതാവിനെ പോലെ: കെ.ടി.ജലീല്‍
ഇതിന് മുമ്പ് വിശുദ്ധ അല്‍ഫോണ്‍സാമ്മ, ചാവറ കുര്യക്കോസ് ഏലിയാസച്ചന്‍, ഏവുപ്രാസ്യമ്മാ, മദര്‍ തെരേസ തുടങ്ങിയവരെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അന്നത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ മുഖം തിരിഞ്ഞു നിന്നത് വിശ്വാസ സമൂഹത്തെ വളരെയേറെ വേദനിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു.
ഒക്‌ടോബർ 13 ഞായറാഴ്‌ചയാണ് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിച്ചു. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് രണ്ടിനാണ് ശുശ്രൂഷകൾ ആരംഭിച്ചത്.
മദർ മറിയം ത്രേസ്യക്ക് പുറമെ ഇറ്റാലിയന്‍ സന്യാസ സഭാംഗം ജുസെപ്പീന വന്നീനി, ബ്രസീലിയന്‍ സന്യാസ സഭാംഗം ദുൾചെ ലോപസ് പോന്തെസ്, സ്വിറ്റ്സര്‍ലന്‍ഡിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാർഗരീത്ത ബെയ് എന്നിവരെയുമാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്.
Read Also: സവര്‍ക്കര്‍ക്ക് ഭാരതരത്‌ന, സംസ്ഥാനത്ത് ഒരു കോടി തൊഴില്‍ അവസരം; വന്‍ വാഗ്‌ദാനങ്ങളുമായി ബിജെപി
ഭാരതത്തിൽ നിന്ന് അൽഫോൻസാമ്മ, കുര്യാക്കോസ് ചാവറ ഏലിയാസച്ചൻ, ഏവുപ്രാസ്യാമ്മ, മദർ തെരേസ എന്നിവർക്കു ശേഷം ആഗോള കത്തോലിക്ക സഭ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന വ്യക്തിയാണ് മദർ മറിയം ത്രേസ്യ.
കർദിനാൾ തിരുസംഘത്തിന്റെ പ്രസിഡന്റ്, മറ്റ് അനേകം കർദിനാൾമാർ, സീറോ മലബാർ സഭയിൽനിന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 40 ബിഷപ്പുമാർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.