മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ വന്‍ വാഗ്‌ദാനങ്ങള്‍. സംസ്ഥാനത്ത് ഒരു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയാണ് 40 പേജുള്ള പ്രകടന പത്രിക പുറത്തിറക്കിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മുതിര്‍ന്ന ബിജെപി നേതാക്കളും മുംബൈയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

Read Also: മെഹ്ബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും വീട്ടുതടങ്കലിൽ തുടരുന്നത് പൊതു സുരക്ഷാ നിയമ പ്രകാരം: അമിത് ഷാ

മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍, ഭവനരഹിതര്‍ക്കെല്ലാം 2022-ഓടെ വീട്, അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപം തുടങ്ങിയ വാഗ്‌ദാനങ്ങളും പത്രികയിലുണ്ട്. വീര്‍ സവര്‍ക്കര്‍, മഹാത്മ ജ്യോതിബ ഫുലെ, സാവിത്രിബായ് ഫുലെ എന്നിവര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്.

maharashtra elections, bjp maharashtra, devendra fadnavis, bjp maharashtra manifesto, assembly elections 2019, elections news, latest news

BJP working president JP Nadda with chief minister Devendra Fadnavis unveiled the manifesto today (ANI Photo)

അഞ്ചുവര്‍ഷം കൊണ്ട് മഹാരാഷ്ട്രയെ വരള്‍ച്ചയില്‍നിന്ന് മുക്തമാക്കും, എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കും തുടങ്ങിയ വാഗ്‌ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

Read Also: വിരാട് കോഹ്‌ലിയെ ഇഷ്ടപ്പെടാനുളള കാരണം വെളിപ്പെടുത്തി പാക് താരം ഷൊയ്ബ് അക്തർ

നിലവിൽ ബിജെപിയാണ് മഹാരാഷ്‌ട്ര ഭരിക്കുന്നത്. ഇത്തവണയും ഭരണ തുടർച്ചയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി ഫട്‌നാവിസ് അവകാശപ്പെടുന്നത്. ശിവസേന-ബിജെപി സഖ്യം മികച്ച വിജയം നേടുമെന്ന് മുതിർന്ന നേതാക്കളും അവകാശപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook