scorecardresearch

എന്തുകൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല? വിമര്‍ശിച്ച് രമേശ് ചെന്നിത്തല

ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നതിനെയും ചെന്നിത്തല കുറ്റപ്പെടുത്തി

ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നതിനെയും ചെന്നിത്തല കുറ്റപ്പെടുത്തി

author-image
WebDesk
New Update
Ramesh Chennithala, രമേശ് ചെന്നിത്തല, Pinarayi Vijayan, Sabarimala, Kerala Election 2021, CPM, Yechury, ശബരിമല സിപിഎം നിലപാട്, കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021, സിപിഎം

തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്ന നിലപാടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ സാധാരണ രാഷ്ട്രീയക്കാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.

Advertisment

ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നതിനെയും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്.  നിയമസഭയെ അപമാനിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഗവര്‍ണര്‍ക്കുമുന്നില്‍ മുഖ്യമന്ത്രി നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Read Also:  ‘നാസ സൂര്യന്റെ ‘ഓ’ ശബ്ദം റെക്കോര്‍ഡ് ചെയ്തു’; കിരൺ ബേദിയ്ക്ക് ട്രോൾ മഴ

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കഴിഞ്ഞ ദിവസം സിപിഎം രൂക്ഷഭാഷയിൽ വിമർശനമുന്നയിച്ചിരുന്നു.  ഭരണഘടനയുടെ അന്തസത്തയ്ക്കു നിരക്കാത്ത ജല്‍പ്പനങ്ങളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Advertisment

നിയമസഭ പാസാക്കിയ പ്രമേയം നിയമ വിരുദ്ധമാണെന്നാണ് ഗവർണർ പറയുന്നത്. ഏതു നിയമത്തിന്റെ ലംഘനമാണ്‌ നിയമസഭ നടത്തിയതെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ഗവർണർക്ക് സാധിക്കുമോയെന്ന് സിപിഎം വെല്ലുവിളിക്കുന്നു. ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണ്‌ ഗവർണർ നിയമസഭാ നടപടിയെ വിമര്‍ശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Read Also: കിടിലൻ ഡാൻസുമായി ദീപികയും ലക്ഷ്മി അഗർവാളും; ‘ഷീറോസ്’ എന്ന് സോഷ്യൽ മീഡിയ

“എത്രയോ സന്ദര്‍ഭങ്ങളില്‍ എത്രയോ വിഷയങ്ങളില്‍ സംസ്ഥാന നിയമസഭ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്‌. അന്നും ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരും കേരളത്തില്‍ ഗവര്‍ണര്‍മാരും ഉണ്ടായിരുന്നു. അന്നൊന്നുമില്ലാത്ത പെരുമാറ്റമാണ്‌ ഗവര്‍ണര്‍ പദവിയിലിരുന്നു കൊണ്ട്‌ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ നടത്തുന്നത്. തരംതാണ രാഷ്ട്രീയക്കളിയിലാണ്‌ അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്‌. ഇതൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന്‌ അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആർഎസ്എസുകാർ ഗവർണറെ ഉപദേശിക്കണം” കോടിയേരി പറഞ്ഞു.

Pinarayi Vijayan Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: