/indian-express-malayalam/media/media_files/2025/06/11/rMl4EbYHNSgGSauBsnUT.jpg)
Kerala Rains Updates
Kerala Rains Updates: കൊച്ചി: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ബുധനാഴ്ച രാവിലെ മുതൽ മിക്ക ജില്ലകളിലും മഴയ്ക്ക് ശമനമുണ്ട്. ഈ പശ്ചാത്തലത്തിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത കണ്ണൂർ,കാസർകോട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു.
Also Read:ഇന്ന് അതിതീവ്ര മഴ തുടരും; മൂന്ന് ജില്ലകളിൽ അവധി, ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
അതേസമയം കണ്ണൂർ,കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തീവ്രമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുൻകരുതലിന്റെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ഓറഞ്ച് അലർട്ട് എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
Also Read:ചേർത്തലയിൽ സ്ത്രീകളുടെ തിരോധാനം; ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും
നേരത്തെ, ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തീവ്രമഴയാണ് പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മാത്രമാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു.
ഇതിന് പുറമേ ഇടുക്കിയിലും മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. ഇടുക്കിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Also Read:നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്
നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലാ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുമാണ് കേരളത്തിൽ മഴയെ സ്വാധീനിക്കുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read More: ആലുവയിൽ അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്നെണ്ണം വൈകിയോടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.