/indian-express-malayalam/media/media_files/Ag4hh97swNRIuugrb7JM.jpg)
രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്നെണ്ണം വൈകിയോടും
കൊച്ചി: പെരിയാറിന് കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്്ച രണ്ട് ട്രെയിനുകൾ റദ്ദാക്കി. പാലക്കാട് - എറണാകുളം മെമു (66609), എറണാകുളം - പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
Also Read:ഇന്ന് അതിതീവ്ര മഴ തുടരും; മൂന്ന് ജില്ലകളിൽ അവധി, ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
മേൽപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ വൈകിയോടും. ഇൻഡോർ - തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് (22645), കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് (16308 ), സെക്കന്ദരാബാദ് - തിരുവനന്തപുരം സെൻട്രൽ ശബരി (17230) എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.
Also Read:കനത്ത മഴ തുടരുന്നു;മൂന്ന് ജില്ലകളിൽ നാളെ അവധി
വരുന്ന ഞായറാഴ്ച വരെ അറ്റകുറ്റപ്പണി തുടരുമെന്ന് റെയിൽവേ അറിയിച്ചു. അതിനാൽ ബുധൻ, ശനി, ഞായർ ദിവസങ്ങളിലെ എറണാകുളം-പാലക്കാട്, പാലക്കാട്-എറണാകുളം മെമു സർവീസുകൾ റദ്ദാക്കി. വരുന്ന നാല് ദിവസങ്ങളിൽ ചില ട്രെയിനുകൾ വൈകി ഓടുമെന്നും ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
Also Read:നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്
ഇൻഡോർ - തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് ഒന്നര മണിക്കൂർ വൈകിയായിരിക്കും ഓടുന്നത്. ഒരു മണിക്കൂറും 20 മിനിട്ടും വൈകിയായിരിക്കും കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് ഓടുക. കൂടാതെ സിക്കന്ദറാബാദ് - തിരുവനന്തപുരം സെൻട്രൽ ശബരി അര മണിക്കൂർ വൈകുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയും ആലുവ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻവ ഗതാഗതത്തിൽ മാറ്റങ്ങൾ ഉണ്ടായിരുന്നു.
Read More: കന്യാസ്ത്രീകൾ ഡൽഹിയിൽ; ക്രെഡിറ്റ് യുദ്ധത്തിൽ ഇടപെടാനില്ലെന്ന് സഭാ നേതൃത്വം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.