/indian-express-malayalam/media/media_files/weather-today-05.jpg)
Kerala Heavy Rain News update
Kerala Heavy Rain News:: കൊച്ചി: സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിൽ കനത്ത മഴ. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രപ്രകാരം തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
Also Read:ഓപ്പറേഷൻ നുംഖോർ; അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം
കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു.
മ്യാന്മാർ തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറോട്ട് നീങ്ങി മണിക്കൂറുകൾക്കുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി രൂപപ്പെട്ടതാണ് പരക്കെ മഴ പെയ്യാൻ കാരണമായത്. ഈ വർഷത്തെ മൺസൂണിലെ അവസാന ന്യൂനമർദമാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ പറഞ്ഞു. സെപ്റ്റംബർ 30ന് ആണ് മൺസൂൺ അവസാനിക്കുന്നത്. കഴിഞ്ഞ വർഷവും കേരളത്തിൽ സെപ്റ്റംബർ അവസാന വാരം ശക്തമായ മഴ പെയ്തിരുന്നു.
Also Read:സഞ്ചാര സാഹിത്യകാരൻമാരുടെ സംഗമവുമായി ടൂറിസം വകുപ്പ; യാനം ലിറ്ററേച്ചർ ഫെസ്റ്റ് ഒക്ടോബറിൽ
ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കുന്ന മൺസൂൺ, കണക്കു പ്രകാരം അഞ്ചു ദിവസം കൊണ്ട് അവസാനിക്കും. സമീപ വർഷങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഒരു മൺസൂൺ കൂടിയാണ് കടന്നു പോകുന്നത്. പതിവിന് വിപരീതമായി നേരത്തെ കേരളത്തിൽ എത്തിയ മൺസൂൺ വലിയ നാശ നഷ്ടങ്ങളൊന്നും വരുത്താതെ റെക്കോഡ് മഴ സമ്മാനിച്ചു. കർഷകർക്കും ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
Also Read:എം.എസ്.സി. കപ്പൽ അപകടം; കമ്പനി 1227.62 കോടി കെട്ടിവെക്കണമെന്ന് ഹൈക്കോടതി
ഇനി ലഭിക്കാനുള്ളത് തുലാവർഷ മഴയാണ്. ജൂൺ ഒന്ന് മുതലാണ് മൺസൂൺ കേരളത്തിൽ എത്താറുള്ളതെങ്കിലും മൺസൂൺ കാറ്റിന്റെ വേഗതയും മറ്റ് അനുകൂല ഘടകങ്ങളും കാരണം പലപ്പോഴും മെയ് മാസം തന്നെ കേരളത്തിൽ കാലവർഷം എത്താറുണ്ട്. എന്നാൽ ഇത്തവണ ഏഴ് ദിവസം മുന്നേ ആണ് കാലവർഷം എത്തിയത്. തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മെയ് 13ന് കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
Read More:ചേർത്തല തിരോധാനക്കേസിൽ വഴിത്തിരിവ്; ബിന്ദു പത്മനാഭനെ കൊന്നെന്ന് സെബാസ്റ്റ്യന്റെ കുറ്റസമ്മതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.