/indian-express-malayalam/media/media_files/uploads/2019/12/Safa-and-Rahul-Gandhi.jpg)
മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടുകയാണ് സഫ ഫെബിൻ. കരുവാരക്കുണ്ട് കിഴക്കേത്തല മദ്രസയിലെ കുഞ്ഞുമൊയ്‌ദീൻ ഉസ്‌താദിന്റെയും സാറായുടെയും മകളായ സഫ നിലമ്പൂർ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.
/indian-express-malayalam/media/media_files/uploads/2019/12/safa.jpg)
സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് വയനാട് എംപിയായ രാഹുൽ ഗാന്ധി എത്തിയത്. കെ.സി.വേണുഗോപാലായിരുന്നു രാഹുലിന്റെ പ്രസംഗം തർജമ ചെയ്യേണ്ടിയിരുന്നത്. എന്നാൽ രാഹുൽ ഗാന്ധി സദസിലേക്ക് നോക്കി ആരെങ്കിലും തന്റെ പ്രസംഗം പരിഭാഷപ്പെടുത്തുമോയെന്ന് പെട്ടെന്ന് ചോദിച്ചു. രാഹുലിന്റെ ചോദ്യം കേട്ടതും സഫ കൈ ഉയർത്തി. ഉടൻ തന്നെ സഫയോട് വേദിയിലേക്ക് വരാൻ രാഹുൽ ആവശ്യപ്പെട്ടു. വേദിയിലെത്തിയ സഫ ഇംഗ്ലീഷിലുളള രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുക എന്ന ഉത്തരവാദിത്തം വളരെ ഭംഗിയായി നിർവഹിച്ചു
Read Also: എന്റെ പ്രിയപ്പെട്ട ഡിസംബർ ബേബിയ്ക്ക്; ഗീതുവിന്റെ മകൾക്ക് പിറന്നാൾ ആശംസയുമായി പൂർണിമ
തന്റെ മുന്നിലിരിക്കുന്നത് വിദ്യാർഥികളായതിനാൽ വളരെ ലളിതമായ ഭാഷയാണ് രാഹുൽ ഉപയോഗിച്ചത്. അത്രത്തോളം ലളിതമായി തന്നെ രാഹുലിന്റെ പ്രസംഗം സഫ മലയാളത്തിൽ പരിഭാഷപ്പെടുത്തുകയും ചെയ്തു. വലിയ കയ്യടിയോടെയാണ് സഫയുടെ പരിഭാഷയെ സഹപാഠികൾ സ്വീകരിച്ചത്. സഫയുടെ പരിഭാഷയിൽ രാഹുൽ ഗാന്ധിയും തൃപ്തനായി. പ്രസംഗശേഷം ചോക്ലേറ്റ് നൽകിയാണ് രാഹുൽ ഗാന്ധി സഫയോടുള്ള നന്ദി അറിയിച്ചത്. രാഹുൽ ഗാന്ധിയിൽ നിന്ന് ചോക്ലേറ്റ് സ്വീകരിച്ച ശേഷം വേദിയിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോൾ സന്തോഷത്താൽ സഫ ചിരിക്കുന്നുണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.