എന്റെ പ്രിയപ്പെട്ട ഡിസംബർ ബേബിയ്ക്ക്; ഗീതുവിന്റെ മകൾക്ക് പിറന്നാൾ ആശംസയുമായി പൂർണിമ

ഗീതുവിനും മകൾ ആരാധനയ്ക്കും ഒപ്പമുള്ള നിരവധിയേറെ കുടുംബചിത്രങ്ങളും പൂർണിമ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്

Poornima Indrajith, പൂർണിമ ഇന്ദ്രജിത്, Geethu Mohandas, ഗീതു മോഹൻദാസ്, Poornima Indrajith family photos, Geethu Mohandas family photos, Poornima Geethu mohandas photos, Geethu Mohandas daughter, Geethu Mohandas daughter photos, Rajeev ravi daughter photos, Manju Warrier, മഞ്ജു വാര്യർ, friendship, സൗഹൃദം, iemalayalam, ഐഇ മലയാളം, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഗീതു മോഹൻദാസും പൂർണിമയും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദമാണുള്ളത്. ഗീതുവിന്റെയും രാജീവ് രവിയുടെയും മകൾ ആരാധനയുടെ പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ടുള്ള പൂർണിമയുടെ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

“എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞിന് പിറന്നാൾ ആശംസകൾ,” എന്നാണ് പൂർണിമ കുറിക്കുന്നത്. #daughterfromanothermother #decemberborn തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് പൂർണിമ ചിത്രം പങ്കുവച്ചിരിക്കുന്നത്. ആരാധനയ്ക്ക് ഒപ്പമുള്ള നിരവധിയേറെ കുടുംബചിത്രങ്ങളും പൂർണിമ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അമ്മമാർ തമ്മിലുള്ള സൗഹൃദം ഇരുവരുടെയും മക്കൾ തമ്മിലുമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ആരുടെയും ശ്രദ്ധ കവരും.

ഗീതുവിലും പൂർണിമയിലും മാത്രമൊതുങ്ങുന്ന ഒന്നല്ല ഇരുവരുടെയും സൗഹൃദം, മഞ്ജു വാര്യര്‍ കൂടെ ചേർന്നാലേ ഈ കൂട്ട്‌ക്കെട്ട് പൂർണമാകൂ. ഇടയ്ക്കിടെ മൂവരും തങ്ങളുടെ സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഗീതു സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ, ലോകത്ത് ഏറ്റവുമധികം സന്തോഷിച്ചവരിൽ ഒരാൾ പൂർണിമ തന്നെയായിരുന്നു. അന്നേ ദിവസം ഗീതുവിന് ആശംസകൾ അറിയിച്ചു കൊണ്ട് പൂർണിമ കുറിച്ച വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു.

“വലിയ സ്വപ്നങ്ങളുള്ള വലിയ കണ്ണുകളുള്ള ഒരു കൊച്ചു പെൺകുട്ടിയെ ഞാൻ ഒരിക്കൽ പരിചയപ്പെട്ടു..! വർഷങ്ങൾക്കുശേഷം, ഞാൻ അവളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അവൾ ഒരു സുന്ദരിയായ യുവതിയായി വളർന്നിരുന്നു, അവളുടെ ആ കണ്ണുകൾക്ക് പറയാൻ വലിയ കഥകളുണ്ടായിരുന്നു ..!”

“ഇന്ന് ഏറെ അഭിമാനത്തോടെ, ആ കൊച്ചു പെൺകുട്ടിയുടെ ഏറ്റവും മികച്ച വെർഷന് ഞാൻ സാക്ഷ്യം വഹിക്കുകയാണ്. അഭിനന്ദനീയമായ അഭിനിവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഒരു സംഗ്രഹമാണത്. ഇന്ന്, ആ വലിയ കണ്ണുകൾ ഒരു യഥാർഥ വിജയിയുടേതാണ് !! ഞാൻ നിന്റെ വിജയം ആഘോഷിക്കുന്നു ഗീതു,” എന്നാണ് പൂർണിമ കുറിച്ചത്. ഒപ്പം രാജീവ് രവി, നിവിൻ പോളി, റോഷൻ മാത്യു തുടങ്ങി ‘മൂത്തോൻ’ എന്ന ചിത്രത്തിന്റെ ഭാഗമായ എല്ലാവർക്കും പൂർണിമ വിജയം ആശംസിക്കുകയും ചെയ്തു.

View this post on Instagram

I once knew a little girl with big eyes that dreamed bigger..! Years later, when I met her again, she had bloomed into a beautiful young girl, and those eyes of hers had big stories to tell..! Today, I proudly behold the best version of that once little girl: an epitome of commendable passion,confidence and perseverance. And this time, those big eyes belong to a true winner!! I celebrate you G Wishing my best friend @geetu_mohandas and her man #Rajeevravi , my besties @nivinpaulyactor , @roshan.matthew the ever gorgeous @melissa.rajuthomas @sobhitad and @sanjana.dipu along with @shashank.arora and the full cast and crew the very best for MOOTHON, releasing today. Ps: Yes and that’s my MOM and DAD with the little girl @geetu_mohandas Swipe to see more @moothonmovie #indiancinema#releasingtoday #malayalamcinema#womendirectors#celebratewomen#bestfriendforever

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

Read more: ആ കണ്ണുകൾക്ക് പറയാൻ വലിയ കഥകൾ ഉണ്ടായിരുന്നു; ഗീതുവിനെക്കുറിച്ച് പൂർണിമ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Geetu mohandas rajeev ravi daughter aradhana rajeev birthday poornima indrajith wish

Next Story
കുഞ്ഞതിഥിയെ കാത്ത് ദിവ്യ ഉണ്ണി; വളക്കാപ്പ് ചിത്രങ്ങൾDivyaa Unni, Divya Unni latest photos, Divyaa unni valakappu, Divyaa unni children, Divyaa unni motherhood, divyaa unni family, divya unni family photos, Actress Divyaa Unni, Divyaa Unni Photos, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com