scorecardresearch

മഴക്കാലത്ത് റോഡില്‍ പ്രശ്‌നമുണ്ടോ? ഈ നമ്പറില്‍ വിളിച്ചാല്‍ 48 മണിക്കൂറില്‍ പരിഹാരം ഉറപ്പ്

കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്ന പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സിനെ അറിയിക്കും. സ്ഥിരമായ പ്രശ്‌നപരിഹാരം സാധ്യമല്ലെങ്കില്‍ താത്കാലിക പരിഹാരം ഉറപ്പാക്കും

കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്ന പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സിനെ അറിയിക്കും. സ്ഥിരമായ പ്രശ്‌നപരിഹാരം സാധ്യമല്ലെങ്കില്‍ താത്കാലിക പരിഹാരം ഉറപ്പാക്കും

author-image
WebDesk
New Update
Road, Rain, Task force, Kerala PWD

തിരുവനന്തപുരം: മഴക്കാലത്ത് സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പൊതുമരാമത്ത് വകുപ്പ്. കെ എസ് ടി പി ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മുഖേനയാണു ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം.

Advertisment

പൊതുജനള്‍ക്കു കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം. 48 മണിക്കൂറില്‍ പ്രശ്‌ന പരിഹാരം ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്‌സിനു കഴിയുമെന്നു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 1800-425-7771 ആണ് വിളിക്കേണ്ട നമ്പര്‍.

സംസ്ഥാന, ജില്ലാതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. മഴക്കാലത്ത് ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഫീല്‍ഡ് തല പ്രവര്‍ത്തനമാണു ടാസ്‌ക് ഫോഴ്‌സിന്റെ ഉദ്ദേശ്യമെന്ന് മന്ത്രി പറഞ്ഞു.

Also Read: അസ്വാഭാവികമരണങ്ങളിൽ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് പൊലീസ് മേധാവി

Advertisment

കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്ന പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സിനെ അറിയിക്കും. സ്ഥിരമായ പ്രശ്‌നപരിഹാരം സാധ്യമല്ലെങ്കില്‍ താത്കാലിക പരിഹാരം ഉറപ്പാക്കുമെന്നു മന്ത്രി പറഞ്ഞു.

മഴക്കാലത്തെ നേരിടാന്‍ കഴിയും വിധം ബി എം ആന്‍ഡ് ബി സി നിലവാരത്തിലുള്ള റോഡുകള്‍ നിര്‍മിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നു മന്ത്രി പറഞ്ഞു. അഞ്ചു വര്‍ഷംകൊണ്ട് 50 ശതമാനം പി ഡബ്ല്യു ഡി റോഡുകള്‍ ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ നിര്‍മിക്കുകയാണു ലക്ഷ്യം. ഒരു വര്‍ഷംകൊണ്ട് 2000 കിലോമീറ്റര്‍ ബി എം ആന്‍ഡ് ബി സി. റോഡുകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Rain Roads Muhammed Riyaz

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: