/indian-express-malayalam/media/media_files/uploads/2019/08/priests.jpg)
മലപ്പുറം: മഴക്കെടുതില്‍ കേരളത്തില്‍ ഏറ്റവും വലിയ ദുരന്തമുണ്ടായ മേഖലയാണ് മലപ്പുറത്തെ കവളപ്പാറ. ഇപ്പോഴും അവിടുത്തെ തിരച്ചില്‍ അവസനാപ്പിക്കുകയോ എല്ലാവരേയും കണ്ടെത്തുകയോ ചെയ്തിട്ടില്ല. അക്ഷരാര്‍ത്ഥത്തില്‍ പ്രളദുരന്തത്തിന്റെ ഏറ്റവും വേദനാജനകമായ മുഖമായി മാറിയിരിക്കുകയാണ് കവളപ്പാറ.
ഇതിനിടെ കവളപ്പാറയെ പശ്ചാത്തലമാക്കി പുരോഹിതസംഘത്തിന്റെ ഗ്രൂപ്പ് സെല്‍ഫി. ദുരന്തം സംഭവിച്ച് പത്താംദിവസമായിട്ടും ഇനിയും മണ്ണിനടിയില്‍പ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് വൈദികര്‍ മുത്തപ്പന്‍കുന്ന് പശ്ചാത്തലമാക്കി ചിത്രമെടുത്തത്.
ഉന്നത പദവി വഹിക്കുന്ന മുതിര്‍ന്ന വൈദികന് ഉള്‍പ്പെടെ ഏഴ് വൈദികര്‍ സെല്‍ഫിയെടുക്കുന്നതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. മുത്തപ്പന് കുന്നിന് താഴെയുള്ള വീടിന്റെ ടെറസില്‍ കയറി നിന്നായിരുന്നു പുരോഹിതന്മാരുടെ സെല്‍ഫി. തിരുവല്ല അതിരൂപതാ മെത്രാന് തോമസ് മാര്‍ കൂറിലോസ്, ബത്തേരി രൂപതാ മെത്രാന് ജോസഫ് മാര്‍ തോമസും മറ്റ് വൈദികരമുമാണ് ചിത്രത്തിലുള്ളത്.
നേരത്തെ ദുരന്തസ്ഥലം കാണാനും ചിത്രമെടുക്കാനും ആളുകള്‍ കവളപ്പാറയിലേക്ക് പ്രവഹിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ പൊലീസ് രംഗത്തെത്തുകയും കാഴ്ചക്കാണനായി എത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ അച്ചന്മാരുടെ ഗ്രൂപ്പ് സെല്‍ഫിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
കവളപ്പാറ ഉരുള്‍പൊട്ടലില്‍ 59 പേരെയാണ് കാണാതായത്. 38 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. 21 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Read More Kerala News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.