/indian-express-malayalam/media/media_files/uploads/2021/07/Crime.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കഴക്കൂട്ടത്ത് മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ദീപു മരിച്ചു. 37 വയസായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ ദീപുവിന് തലയ്ക്ക് അടിയേറ്റത്. ഒരു കേസുമായി ബന്ധപ്പെട്ട് ദീപു ജാമ്യത്തിലിറങ്ങിയതിന് രണ്ട് ദിവസത്തിന് ശേഷമായിരുന്നു സംഭവം.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചിറ്റൂർപൊയ്ക വീട്ടിൽ സുനിൽകുമാർ, കിളിമാനൂർ സ്വദേശി ലിബിൻരാജ്, കാട്ടായിക്കോണം സ്വദേശി പ്രവീൺകുമാർ എന്നിവരെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന കല്ലിക്കോട് സ്റ്റീഫന്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.
കഴക്കൂട്ടം-തൈക്കാട് ബൈപ്പാസില്‍ കാട്ടായിക്കോണത്തിന് സമീപം വച്ചായിരുന്നു ദീപുവിനെ ഇവര്‍ ആക്രമിച്ചത്. വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട വാക്കേറ്റത്തെ തുടര്‍ന്ന് ദീപുവിന്റെ തലയ്ക്ക് കുപ്പി വച്ച് അടിക്കുകയും കല്ലുകൊണ്ട് നെഞ്ചിലും തലയിലും അടിക്കുകയും ചെയ്തിരുന്നെന്ന് പൊലീസ് അന്ന് അറിയിച്ചിരുന്നു.
പരുക്കേറ്റ് അബോധാവസ്ഥയില്‍ രക്തം വാര്‍ന്ന് റോഡിനരികില്‍ കിടന്നിരുന്ന ദീപുവിനെ പൊലീസ് ഉദ്യോഗസ്ഥരാണ് ആശുപത്രിയില്‍ എത്തിച്ചത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ദീപുവിനെ ജാമ്യത്തിലിറക്കിയ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു ആക്രമണമെന്നും പൊലീസ് പറയുന്നു.
Also Read: ഫെയ്സ്ബുക്കിലൂടെ പൊലീസുകാരെ വെല്ലുവിളിച്ചു; ‘കാപ്പ’ ചുമത്തപ്പെട്ട ഷൈജു പിടിയില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.