വയനാട്: ഫെയ്സ്ബുക്കിലൂടെ പൊലീസുകാരെ വെല്ലുവിളിച്ച ഗുണ്ടാത്തലവന് ഷൈജു പിടിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഷൈജുവിനെ മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ജനുവരിയിലാണ് ഷൈജുവിനെ ‘കാപ്പ നിയമം’ ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്ന് പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് ഇയാള്‍ ഫെയ്സ്ബുക്കിലൂടെ വെല്ലുവിളി ഉയര്‍ത്തിയത്.
കടലിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്ന ഷൈജുവിനെയായിരുന്നു ഫെയ്സ്ബുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. “ഞാനിപ്പോള്‍ കടലിലാണ്, നാട്ടില്‍ നില്ക്കാന് മാത്രമല്ലേ വിലക്കുള്ളൂ. ഞാനിപ്പോള്‍ എറണാകുളത്താണ്. തൃശൂര്‍ ജില്ലയിലെ പോസ്റ്റ് ഓഫീസൊക്കെ എനിക്ക് നന്നായി അറിയാം. അതുകൊണ്ട് എനിക്കൊന്നുമില്ല,” ഷൈജു വീഡിയോയില്‍ പറയുന്നു.
കേരളത്തിന് അകത്തും പുറത്തുമായി കൊലപാതക ശ്രമം, കവര്‍ച്ച ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ ഷൈജു പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. നിരവധി കേസുകളില്‍ ഹാജരാകാത്തതിനാല്‍ ഷൈജുവിനെതിരെ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ നടത്തുകയും പിടികൂടുകയും ചെയ്തത്.
Also Read: രണ്ടിലൊന്ന് അറിയാം; വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്