/indian-express-malayalam/media/media_files/uploads/2020/08/MC-Khamarudheen.jpg)
കാസർഗോഡ്: ലീഗ് നേതാവും എംഎൽഎയുമായ എം.സി.കമറുദ്ദീന്റെ വീട്ടിൽ പൊലീസ് റെയ്‌ഡ്. നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് എംഎൽഎയുടെ വീട്ടിൽ റെയ്‌ഡ്. എംഎൽഎയുടെ കാസർഗോഡ് പടന്നയിലെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്.
രേഖകള്‍ കസ്റ്റഡിയിലെടുത്തു. അതേസമയം, താൻ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഉപജീവനമാർഗത്തിനായി ചേർന്ന ഫാഷൻ ഗോൾഡ് ജുവലറി ബിസിനസ് സംരംഭം തകർന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും മഞ്ചേശ്വരം എംഎൽഎ കൂടിയായ കമറുദ്ദീൻ പറഞ്ഞു. സിപിഎം ഉൾപ്പടെയുള്ള നേതാക്കളെ മധ്യസ്ഥരാക്കി നിക്ഷേപകർക്ക് പണം തിരികെ നൽകാൻ താൻ തയ്യാറാണെന്നും കമറുദ്ദീൻ പറയുന്നു. പൂക്കോയ തങ്ങളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി.
കമറുദ്ദീനെതിരെ നേരത്തെ വണ്ടിച്ചെക്ക് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. നിക്ഷേപ തട്ടിപ്പ് കേസിനു പിന്നാലെയാണ് എംഎൽഎ വണ്ടിച്ചെക്ക് കേസിലും ആരോപണവിധേയനായത്. കമറുദ്ദീന്‍ ചെയർമാനായ ഫാഷൻ ഗോൾഡിൽ 70 ലക്ഷം രൂപ നിക്ഷേപിച്ച രണ്ട് പേർക്ക് വണ്ടിചെക്ക് നൽകിയ കേസിൽ കോടതി സമൻസ് അയച്ചിട്ടുണ്ട്. കള്ളാർ സ്വദേശികളായ സഹോദരന്മാരുടെ പരാതിയിലാണ് കേസ്.
Read Also: ലഹരിമരുന്ന് കേസ്: നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ റെയ്‌ഡ്
വഞ്ചനാക്കുറ്റത്തിനും കമറുദ്ദീനെതിരെ കേസെടുത്തിട്ടുണ്ട്. കാസർഗോഡ് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ പൊലീസ് കേസെടുത്തത്. മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്.
എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.