/indian-express-malayalam/media/media_files/uploads/2021/01/Krishna-kumar.jpg)
തിരുവനന്തപുരം: ഞായറാഴ്ച രാത്രി നടൻ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ശാസ്തമംഗലത്തിനടുത്ത് മരുതംകുഴിയിലെ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് ഇന്നലെ രാത്രി ഒൻപതരയോടെയാണ് യുവാവ് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്.
തിരുവനന്തപുരം ശാസ്തമംഗലത്തിനടുത്ത് മരുതംകുഴിയിലെ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് യുവാവ് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. വീടിന്റെ ഗേറ്റിൽ ഇടിച്ച് ബഹളമുണ്ടാക്കിയ യുവാവ് ഗേറ്റ് തുറക്കാൻ ആവശ്യപ്പെടുകയും രാത്രി ഗേറ്റ് തുറക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ ഗേറ്റ് ചാടി കടന്ന് പ്രധാന വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് കൃഷ്ണകുമാർ. കൃഷ്ണകുമാർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു. കൊണ്ടോട്ടി പുളിക്കൽ സ്വദേശിയാണ് ഇയാൾ. അഹാനയെ കാണാൻ വന്നതെന്നാണ് ഇയാൾ പറയുന്നത്. ഇയാളുടെ വീട്ടുകാരുമായി സംസാരിച്ചെങ്കിലും പ്രതിയെ ഏറ്റെടുക്കാൻ വീട്ടുകാർ തയ്യാറല്ലെന്ന് വട്ടിയൂർക്കാവ് പൊലീസ് പറഞ്ഞു.
Read more: അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ നേടിയ മലയാളിയെ കണ്ടെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.