അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ ഗ്രാന്റ് പ്രൈസ് നേടിയിരിക്കുകയാണ് മലയാളിയായ അബ്ദുസലാം എൻ വി. ഞായറാഴ്ചയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിൽ വിജയിയായ വിവരം അബ്ഗുസലാമിനെ അറിയിക്കാൻ അധികൃതർ വിളിച്ചിരുന്നെങ്കിലും ഫോണിൽ ലഭ്യമായിരുന്നില്ല. തുടർന്ന് അബ്ദു സലാമിനെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് അധികൃതർ രംഗത്തു വന്നിരുന്നു.
ഒടുവിൽ അബ്ദുസലാം തന്നെ വിവരമറിഞ്ഞ് അധികൃതരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. രണ്ട് കോടി ദിര്‍ഹം (ഏതാണ്ട് 40 കോടിയോളം ഇന്ത്യന്‍ രൂപ) ആണ് ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് പ്രൈസായി ലഭിച്ചിരിക്കുന്നത്. ഡിസംബർ 29ന് അബ്ദുസലാം ഓൺലൈനായി പർച്ചെയ്സ് ചെയ്ത 323601 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. മൂന്നു വർഷമായി ഒമാനിൽ ജോലി ചെയ്യുകയാണ് കോഴിക്കോട് പേരാമ്പ്ര ചേനായി സ്വദേശിയായ അബ്ദുസലാം.
Abdussalam NV, an Indian living in Muscat, has won the Dh20 million prize at the Big Ticket draw held in Abu Dhabi on…
Posted by Meet Anything on Monday, January 4, 2021
സമ്മാനത്തുക തന്റെ മക്കളുടെ വിദ്യഭ്യാസം ഉറപ്പു വരുത്താനും ഭാവി സുരക്ഷിതമാക്കാനും ഉപയോഗിക്കുമെന്നും ഗൾഫ് ന്യൂസിനോട് പ്രതികരിക്കവേ അബ്ദുസലാം പറഞ്ഞു. രണ്ടുമക്കളാണ് അബ്ദു സലാമിനുള്ളത്. അഞ്ചാമത്തെ തവണയാണ് അബ്ദു സലാം അബുദാബി ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കുന്നത്.
Read more: Kerala Bhagyamithra BM 1 Lottery Result: ഭാഗ്യമിത്ര BM 2 നറുക്കെടുപ്പ്; വിജയികൾ ഇവർ