/indian-express-malayalam/media/media_files/2025/01/27/Or2NxPXFb7tDhFKjRP7S.jpg)
കൂട്ടിക്കല്‍ ജയചന്ദ്രൻ
കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായ നടനെ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്നും വിളിപ്പിക്കുമ്പോൾ വരണമെന്നും ജില്ല വിട്ട് പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.
കസബ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജയചന്ദ്രനെ ചോദ്യം ചെയ്തത്. അന്വേഷണവുമായി സഹകരിക്കുമെന്നും വിഷയത്തിൽ പ്രതികരിക്കാൻ അനുവാദമില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം ജയചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പോക്സോ കേസിൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് നടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ഫെബ്രുവരി 28 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പോക്സോ നിയമങ്ങൾ ദുരുപയോഗം ചെയ്ത കേസാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ നടൻ ചൂണ്ടിക്കാട്ടിയിരുന്നു.
നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസാണ് നടനെതിരെ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതിയാണ് പൊലീസിന് കൈമാറിയത്. കസബ പൊലീസ് കുട്ടിയുടെ മൊഴി എടുത്തിരുന്നു. എന്നാൽ അറസ്റ്റോ തുടർനടപടിയോ ഉണ്ടായില്ല. ഇതിനിടയിലാണ് നടൻ ഒളിവിൽ പോയത്. കേസിൽ കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കോടതി നടന് ജാമ്യം നിഷേധിച്ചത്.
Read More
- കേന്ദ്ര ബജറ്റ്; ട്രാക്കിലാകുമോ കേരളത്തിന്റെ റെയിൽ പ്രതീക്ഷകൾ ?
- സംസ്ഥാനത്ത് ബസുകളിൽ ഇനി ക്യാമറ നിർബന്ധം
- Gold Rate: എന്റെ പൊന്നേ... സർവ്വകാല റെക്കോർഡിൽ സ്വർണവില
- കൊച്ചിയിൽ വീടിനുള്ളിൽ അവശനിലയിൽ പെൺകുട്ടി; കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ
- ഇന്ന് ചൂട് കൂടും; 11 മണി മുതൽ മൂന്ന് ഡിഗ്രി വരെ അധിക താപനില
- നെൻമാറ ഇരട്ടകൊലപാതകം; ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും: പോലീസ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us