scorecardresearch

ബിന്ദു കൃഷ്ണക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

പ്രായപൂർത്തിയാകാത്ത രാജസ്ഥാന്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബിന്ദു ഉപവാസം നടത്തിയിരുന്നു

പ്രായപൂർത്തിയാകാത്ത രാജസ്ഥാന്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബിന്ദു ഉപവാസം നടത്തിയിരുന്നു

author-image
WebDesk
New Update
bindhu krishna, ബിന്ദു കൃഷ്ണ, ie malayalam, ഐഇ മലയാളം

കൊല്ലം: ഓച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തിരിച്ചറിയും വിധം പ്രവര്‍ത്തിച്ചതിനാണ് ബിന്ദു കൃഷ്ണയ്ക്കെതിരെ കേസെടുത്തത്. ഇരയുടെ വിവരങ്ങള്‍ മറ്റുളളവര്‍ക്ക് മനസ്സിലാകും വിധം പ്രവര്‍ത്തിക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസെടുത്തത്.

Advertisment

ഓച്ചിറയിൽ രാജസ്ഥാന്‍ സ്വദേശികളുടെ 13 കാരിയായ മകളെ തട്ടിക്കൊണ്ട് പോയ കേസിൽ പെൺകുട്ടിയുടെ വീടിന് മുന്നിൽ പന്തൽകെട്ടി ഉപവാസം നടത്തിയിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയതിന്റെ ചിത്രങ്ങള്‍ ബിന്ദു കൃഷ്ണ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Read: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; നാല് പ്രതികള്‍ക്കെതിരെ പോക്‌സോ

പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ ബിന്ദു കൃഷ്ണ നടത്തിവന്ന ഉപവാസം അവസാനിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം പതിനഞ്ചുകാരിയായ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവിന്റെ പരാതി. ഓച്ചിറ സ്വദേശികളായ മുഹമ്മദ് റോഷനും മറ്റ് മൂന്നുസുഹൃത്തുക്കള്‍ക്കുമെതിരെ രാജസ്ഥാന്‍ സ്വദേശികളായ കുടുംബം നല്‍കിയ പരാതിയില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും പൊലീസിന് കണ്ടെത്താനായില്ല. പിടിയിലായ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവും പിന്നീട് രാജസ്ഥാന്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി.

Advertisment

രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രാജസ്ഥാനിലുള്ള പൊലീസ് സംഘത്തിന് മഹാരാഷ്ട്രയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഉന്നത പൊലീസ് സംഘം നിര്‍ദേശം നൽകിയത്.

Child Abuse Pocso Act Congress Rajasthan Kollam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: