/indian-express-malayalam/media/media_files/uploads/2019/06/Modi-Abhinandhan-Sabha-Kerala.jpg)
PM Narendra Modi Guruvayur Visit: കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ കേരളത്തിലെത്തി. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് വിമാനമിറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം എറണാകുളം ഗസ്റ്റ് ഹൗസിലെത്തി.
കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ രാത്രി വിശ്രമിച്ച ശേഷം ഇന്ന് രാവിലെ ഒൻപത് മണിയോടെ നരേന്ദ്ര മോദി ഗുരുവായൂരിലേക്ക് തിരിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങിയ അദ്ദേഹം പിന്നീട് ക്ഷേത്ര ദർശനത്തിനായി പോയി. പത്ത് മണിയോടെയാണ് നരേന്ദ്ര മോദി ഗുരുവായൂരിലെത്തിയത്.
കേരളീയ വേഷത്തിലാണ് മോദി ഗുരുവായൂർ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്. പ്രാദേശിക നേതാക്കൾ മോദിയെ സ്വീകരിച്ചു. ബിജെപി സംസ്ഥാന നേതൃത്വവും ഗുരുവായൂരിലെത്തിയിരുന്നു. രാവിലെ 10.20 ഓടെ നരേന്ദ്ര മോദി ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. പൂർണ കുംഭം നൽകി നരേന്ദ്ര മോദിയെ ക്ഷേത്രം അധികർതർ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. മുഖ്യ പൂജാരിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിനകത്ത് വിവിധ പൂജകൾ നടത്തി. താമരപ്പൂക്കൾ കൊണ്ട് തുലാഭാരവും നടത്തിയാണ് നരേന്ദ്ര മോദി ക്ഷേത്രത്തിൽ നിന്ന് പുറത്തുകടന്നത്.
Kerala: Prime Minister Narendra Modi at Sri Krishna Temple in Guruvayur of Thrissur. pic.twitter.com/hSH2UbMGIy
— ANI (@ANI) June 8, 2019
Read More: മോദി കേരളത്തിൽ
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീവത്സം റസ്റ്റ് ഹൗസിലേക്ക് പോയി. അവിടെ വച്ച് ഗുരുവായൂർ ദേവസ്വം പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
ക്ഷേത്ര ദർശനത്തിന് ശേഷം മോദി ശ്രീകൃഷ്ണ സ്കൂൾ മെെതാനത്ത് നടന്ന പൊതുയോഗത്തിൽ പങ്കെടുത്തു. തൃശൂർ ജില്ലയിലെ നാല് ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തത്. മോദി മലയാളത്തിൽ അഭിസംബോധന ചെയ്തതും സദസിൽ കയ്യടികൾ ഉയർന്നു. "പ്രിയപ്പെട്ട സഹോദരി, സഹോദരൻമാരെ..."എന്ന അഭിസംബോധനയാണ് മോദി പൊതുയോഗത്തിനിടയിൽ നടത്തിയത്. തുടർന്ന് "എല്ലാവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ" എന്നും മോദി പറഞ്ഞു. വലിയ ഹർഷാരവത്തോടെയാണ് മോദിയുടെ മലയാളത്തെ സദസിലുള്ളവർ സ്വീകരിച്ചത്.
നിപ പ്രതിരോധത്തിൽ കേരളത്തിനൊപ്പം നിൽക്കുമെന്ന് മോദി പറഞ്ഞു. കേന്ദ്രം എല്ലാ പിന്തുണയും വാഗ്ധാനം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാരിനൊപ്പം നിൽക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. നിപയെ കുറിച്ച് ആശങ്കപ്പെടേണ്ട. പ്രതിരോധത്തിൽ കേരളത്തിനൊപ്പമുണ്ട്. എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നൽകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
Read More: മുണ്ട് ഉടുത്ത നരേന്ദ്ര മോദിക്ക് കൊഞ്ചം കൊഞ്ചം മലയാളം അറിയാം
മൃഗസംരക്ഷണത്തിന് പ്രാധാന്യം നൽകി ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബിജെപി അക്കൗണ്ട് തുറക്കാത്ത കേരളത്തിലേക്ക് എന്തിനാണ് മോദി നന്ദി പറയാന്‍ പോകുന്നത് എന്നാണ് ചിലര്‍ ചിന്തിക്കുന്നത്. എന്നാല്‍, ബിജെപിയുടെ സംസ്‌കാരം ഇതാണ്. ബിജെപി ചിന്തിക്കുന്നതും ഇതാണ്. ബിജെപി രാഷ്ട്ര സേവനത്തിനാണ് മുൻഗണന നൽകുന്നത്. ബിജെപിക്ക് വോട്ട് ചെയ്യാത്തവരെയും ഒരുപോലെ കാണുന്ന, പരിഗണിക്കുന്ന സർക്കാരാണിത്. തങ്ങൾ നവഭാരതത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കേരളം ആയുഷ്മാൻ പദ്ധതിയിൽ അംഗമാകാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തി രേഖപ്പെടുത്തി. കേരള സർക്കാരിനോട് ആയുഷ്മാൻ പദ്ധതിയിൽ പങ്കാളികളാകാൻ അപേക്ഷിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. പദ്ധതി നിരവധി പാവപ്പെട്ടവർക്ക് ഗുണം ചെയ്യുന്നതാണെന്നും മോദി കൂട്ടിച്ചേർത്തു. പൊതുയോഗത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ മോദി കേരളത്തിൽ നിന്ന് മടങ്ങി.
Read More: മോദി തിരഞ്ഞെടുപ്പിൽ ജയിച്ചത് നുണകൾ കൊണ്ട്: രാഹുൽ ഗാന്ധി
കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗവര്‍ണര്‍ പി.സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കേന്ദ്ര മന്ത്രി വി.മുരളീധരന്‍, രാജ്യസഭാ എംപി സുരേഷ് ഗോപി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തി. എറണാകുളം എംപി ഹൈബി ഈഡന്‍, കൊച്ചി എംഎല്‍എ കെ.ജെ.മാക്‌സി എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയില്ല.
Live Blog
കേരളം ആയുഷ്മാൻ പദ്ധതിയിൽ അംഗമാകാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തി രേഖപ്പെടുത്തി. കേരള സർക്കാരിനോട് ആയുഷ്മാൻ പദ്ധതിയിൽ പങ്കാളികളാകാൻ അപേക്ഷിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. പദ്ധതി നിരവധി പാവപ്പെട്ടവർക്ക് ഗുണം ചെയ്യുന്നതാണെന്നും മോദി പറഞ്ഞു.
നിപ രോഗബാധയെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിനൊപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന സർക്കാരിനൊപ്പം നിൽക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. നിപയെ കുറിച്ച് ആശങ്കപ്പെടേണ്ട. പ്രതിരോധത്തിൽ കേരളത്തിനൊപ്പമുണ്ട്. എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നൽകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
PM Modi: BJP workers are on the ground not only for electoral politics but they serve people 365 days a yr. We have not come in politics only to form a govt but we are here to build the nation, we have come for the 'tapasya' to see that India gets its rightful place in the world. pic.twitter.com/jp9gX5r7Ci
— ANI (@ANI) June 8, 2019
Kerala: Prime Minister Narendra Modi offers prayers at Sri Krishna Temple in Guruvayur of Thrissur. pic.twitter.com/nJIH2tDW3f
— ANI (@ANI) June 8, 2019
#WATCH Kerala: Prime Minister Narendra Modi offers prayers at Sri Krishna Temple in Guruvayur of Thrissur. pic.twitter.com/HB98hDQAFk
— ANI (@ANI) June 8, 2019
Kerala: Prime Minister Narendra Modi at Sri Krishna Temple in Guruvayur of Thrissur. pic.twitter.com/hSH2UbMGIy
— ANI (@ANI) June 8, 2019
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് മുണ്ട് ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മെെതാനത്ത് ഹെലികോപ്റ്ററിറങ്ങിയത്. ഗവർണർ പി.സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി.മുരളീധരനും മോദിക്കൊപ്പമുണ്ട്. ഷർട്ട് ധരിക്കാതെ വേഷ്ടി ചുറ്റി വേണം ക്ഷേത്രത്തിനകത്ത് പ്രവേശിക്കാൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി. 9.50 ഓടെയാണ് മോദി ശ്രീകൃഷ്ണ കോളജിൽ ഹെലികോപ്റ്റർ ഇറങ്ങിയത്. പ്രാദേശിക നേതാക്കൾ അടക്കം നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ശ്രീകൃഷ്ണ കോളജിലെത്തി. ശ്രീവത്സത്തിലേക്കാണ് മോദി ആദ്യം പോകുക. അവിടെ വിശ്രമിച്ച ശേഷമായിരിക്കും ക്ഷേത്ര ദർശനത്തിന് എത്തുക. ഒരു മണിക്കൂറോളം മോദി ക്ഷേത്ര ദർശനം നടത്തും.
12.40ന് ഹെലികോപ്ടറിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.55 വരെ എയർപോർട് ലോഞ്ചിൽ വിശ്രമിക്കും. അതിന് ശേഷം ഡല്‍ഹിക്കു മടങ്ങും. രണ്ടാമതായി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മോദിയുടെ ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരിലേത്.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മോദി പൊതുയോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള മോദിയുടെ ആദ്യ പൊതുസമ്മേളനം കൂടിയാണ് ഗുരുവായൂരില്‍ നടക്കാന്‍ പോകുന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് പൊതുയോഗം നടക്കുക. ക്ഷേത്ര ദര്‍ശനത്തിന് ശേഷമായിരിക്കും പൊതുയോഗം. മികച്ച വിജയം നേടി രണ്ടാമതും പ്രധാനമന്ത്രിയായ ശേഷമുള്ള പൊതുയോഗം ആയതിനാല്‍ ‘അഭിനന്ദന്‍ സഭ’ എന്നാണ് യോഗത്തിന് ബിജെപി പേര് നല്‍കിയിരിക്കുന്നത്. ഗുരുവായൂര്‍, മണലൂര്‍, കുന്ദംകുളം, നാട്ടിക നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയാണ് മോദി യോഗത്തിൽ അഭിസംബോധന ചെയ്യുക.
രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മോദി ആദ്യമായാണ് കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ശേഷം മോദിയുടെ ആദ്യ ഗുരുവായൂർ ക്ഷേത്ര ദർശനം കൂടിയാണ് ഇത്. രണ്ടാമതും ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം 2008 ലാണ് മോദി ആദ്യമായി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയത്. അന്ന് താമരപ്പൂക്കൾ കൊണ്ട് തുലാഭാരവും നടത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us/indian-express-malayalam/media/media_files/uploads/2019/06/PRD_6778.jpg)
Highlights